മലേഷ്യന്‍ വിമാനഭാഗം കണ്െടത്തിയെന്ന്
Thursday, April 24, 2014 10:14 PM IST
പെര്‍ത്ത്: കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തിന്റെ അവശിഷ്ടമെന്നു കരുതുന്ന വസ്തു ഓസ്ട്രേലിയന്‍ തീരത്ത് അടിഞ്ഞു. ഓഗസ്റ നഗരത്തില്‍നിന്നു പത്തു കിലോമീറ്റര്‍ കിഴക്കായിട്ടാണ് അജ്ഞാത വസ്തു കരയ്ക്കടിഞ്ഞത്. വിശദ പരിശോധനകള്‍ക്കായി വസ്തുവിന്റെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്.

മാര്‍ച്ച് എട്ടിനാണു വിമാനം അപ്രത്യക്ഷമായത്. ക്വാലലമ്പൂരില്‍നിന്ന് 239 പേരുമായി ബെയ്ജിംഗിലേക്കു പുറപ്പെട്ട വിമാനം ഓസ്ട്രേലിയയോടു ചേര്‍ന്നുള്ള സമുദ്രത്തില്‍ തകര്‍ന്നുവീണെന്നാണ് അനുമാനം.

ഇതിനിടെ, വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സംഘത്തെ നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.