പാക്കിസ്ഥാനില്‍ വാഹനാപകടത്തില്‍ 42 മരണം
പാക്കിസ്ഥാനില്‍ വാഹനാപകടത്തില്‍ 42 മരണം
Monday, April 21, 2014 10:29 PM IST
കറാച്ചി: തെക്കുകിഴക്കന്‍ പാക്കിസ്ഥാനില്‍ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ചു 42 പേര്‍ മരിച്ചു. ഇവരില്‍ 14 പേര്‍ സ്ത്രീകളും 14 പേര്‍ കുട്ടികളുമാണ്. 17 പേര്‍ക്കു പരിക്കേറ്റു.

സുക്കൂര്‍ ജില്ലയില്‍ പാനോ അകില്‍ മേഖലയിലാണ് അപകടം. ദേരാ ഘാസി ഖാനില്‍നിന്നു കറാച്ചിയിലേക്കു പോയ ബസ് എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ 60 യാത്രക്കാരുണ്ടായിരുന്നു.

റോഡ് നിര്‍മാണം നടക്കുന്നതിനിടെ ഡ്രൈവര്‍ അശ്രദ്ധമായി ബസോടിച്ചതാണ് അപകടകാരണമെന്ന് പരിക്കേറ്റ യാത്രക്കാരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.