ഇറാന്‍ യുറേനിയം സംഭരണം കുറച്ചു
Friday, April 18, 2014 10:45 PM IST
വിയന്ന: ആണവ പദ്ധതി സംബന്ധിച്ചു വന്‍ശക്തികളുമായി ഉണ്ടാക്കിയ ധാരണ ഇറാന്‍ പാലിക്കുന്നതായി അന്താരാഷ്ട്ര അണുശക്തി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുറേനിയം സംഭരണത്തില്‍ ഇറാന്‍ കുറവുവരുത്തിയിട്ടുണ്ട്.

അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ യുഎന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജര്‍മനിയും അടങ്ങുന്ന ഗ്രൂപ്പുമായി ഇറാന്‍ ഏര്‍പ്പെട്ട ആറുമാസത്തെ ധാരണ ജനുവരി 26നാണ് പ്രാബല്യത്തില്‍ വന്നത്. ആണവ പദ്ധതി ചുരുക്കുന്നതിനു പകരം ഇറാനെതിരായ ഉപരോധങ്ങളില്‍ വന്‍ ശക്തികള്‍ ഇളവു വരുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.