മുസ്ലിംകളെ നിരീക്ഷിക്കുന്നതു ന്യൂയോര്‍ക്ക് പോലീസ് അവസാനിപ്പിച്ചു
Thursday, April 17, 2014 10:28 PM IST
ന്യൂയോര്‍ക്ക്: തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മുസ്ലിം സമുദായത്തിനെതിരേ നടത്തിവന്ന ചാരപ്പണി അവസാനിപ്പിച്ചതായി ന്യൂയോര്‍ക്ക് പോലീസ് ഡിപാര്‍ട്ട്മെന്റ് അറിയിച്ചു. നിരീക്ഷണത്തിനു നിയോഗിച്ച ഡിറ്റക്ടീവുമാരെ മറ്റു മേഖലയിലേക്കു മാറ്റിയതായി പോലീസ് വക്താവ് അറിയിച്ചു.

മുസ്ലിംകള്‍ താമസിച്ചിരുന്ന സ്ഥലങ്ങളും ഷോപ്പിംഗ് നടത്തുന്ന കേന്ദ്രങ്ങളും ജോലിസ്ഥലങ്ങളും പ്രാര്‍ഥനാലയങ്ങളും പോലീസ് രഹസ്യനിരീക്ഷണത്തിനു വിധേയമാക്കിയിരുന്നു. പരിപാടിയെക്കുറിച്ചു മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ ഇത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കോടതികളില്‍ ഹര്‍ജികളും നല്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.