മാര്‍ഗരറ്റ് ആര്‍ച്ചര്‍ പൊന്തിഫിക്കല്‍ അക്കാദമി അധ്യക്ഷ
മാര്‍ഗരറ്റ് ആര്‍ച്ചര്‍ പൊന്തിഫിക്കല്‍ അക്കാദമി അധ്യക്ഷ
Thursday, April 17, 2014 10:28 PM IST
വത്തിക്കാന്‍സിറ്റി: പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പ്രസിഡ ന്റായി ലേഡി മാര്‍ഗരറ്റ് ആര്‍ച്ചറെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

ബ്രിട്ടനിലും യൂണിവേഴ്സിറ്റി ഓഫ് വോറിക്കിലും സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാനിലെ ഫെഡറല്‍ പോളിടെക്നിക് കോളജിലും സാമൂഹ്യശാസ്ത്ര പ്രഫസറായിരുന്നു ആര്‍ച്ചര്‍. ഇന്റര്‍നാഷണല്‍ സോഷ്യോളജിക്കല്‍ അസോസിയേഷന്റെ പ്രഥമ വനിതാ പ്രസിഡന്റായിരുന്നു. ക്രിറ്റിക്കല്‍ റിയലിസ്റ് സിദ്ധാന്തങ്ങളാണ് ഈ എഴുപത്തൊന്നുകാരിയെ ശ്രദ്ധേയയാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.