ദക്ഷിണ കൊറിയയില്‍ ബോട്ട് മുങ്ങി നാലു മരണം; 292 പേരെ കാണാതായി
ദക്ഷിണ കൊറിയയില്‍ ബോട്ട് മുങ്ങി നാലു മരണം; 292 പേരെ കാണാതായി
Thursday, April 17, 2014 10:24 PM IST
സീയൂള്‍: ജെജു ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് 459 യാത്രക്കാരുമായി പുറപ്പെട്ട ബഹുനില കടത്തു ബോട്ട് ദക്ഷിണ കൊറിയയുടെ തെക്കന്‍ തീരത്ത് മുങ്ങി നാല് പേര്‍ മരിച്ചു. 292 പേരെ കാണാതായി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃ തര്‍ പറഞ്ഞു.

ഒരു ഡസണോളം ഹെലികോപ്റ്ററുകളും കപ്പലുകളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന്ു. ഹൈസ്കൂള്‍ കുട്ടികളാണ് ബോട്ടിലുായിരുന്നവരില്‍ ഭൂരിഭാഗവും. ലൈഫ് ജാക്കറ്റ് ധരിച്ച പലരും കടലിലേക്കു ചാടി നീന്തി, മറ്റൊരു ബോട്ടില്‍ക്കയറി രക്ഷപ്പെടുകയായിരുന്നെന്നു രക്ഷപ്പെട്ട വിദ്യാര്‍ഥി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

87 ബോട്ടുകളും 18 വിമാനങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തുന്ന്ു. തലകീഴായി മറിഞ്ഞ ബോട്ട് മുങ്ങിത്താന്നുകാിെരിക്കുകയാണ്.

സീയൂളില്‍നിന്ന് 470 കിലോമീറ്റര്‍ അകലെ ബ്യോംഗ്പോംഗ് ദ്വീപിനു സമീപത്തുവച്ചാണു ബോട്ട് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയിലും സഞ്ചാരം തുടര്‍ന്നതാണ് അപകടകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉ്.


രക്ഷപ്പെട്ടവരെ സമീപത്തുള്ള ജിന്‍ഡൊ ദ്വീപിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. ദക്ഷിണ കൊറിയയുടെ വടക്കു പടിഞ്ഞാറന്‍ പട്ടണമായ ഇന്‍ഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്കാണ് 14 മണിക്കൂര്‍ ബോട്ട് യാത്ര ആരംഭിച്ചത്. ബോട്ടില്‍ 325 വിദ്യാര്‍ഥികളും 15 അധ്യാപകരും 89 സാധാരണക്കാരും 30 ജീവനക്കാരുമുായിരുന്നെന്ന് ദക്ഷിണ കൊറിയന്‍ സുരക്ഷാ ഉപമന്ത്രി ലീ ജീയോംഗ്പറഞ്ഞു. 163 പേരെ രക്ഷപ്പെടുത്തി. ഇതിര്‍ 55 പേര്‍ക്കു പരിക്കേറ്റു. ബോട്ട് മറിഞ്ഞപ്പോഴുായ ആഘാതത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിട്ട്ു.

1993നു ശേഷം ദക്ഷിണ കൊറിയയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ അപകടമാണിത്.അന്ന് കടത്ത് ബോട്ട് മുങ്ങി 292 പേര്‍ മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.