രാസായുധം പ്രയോഗിച്ചത് അസാദിന്റെ അനുമതി ഇല്ലാതെയെന്നു ജര്‍മനി
ബര്‍ലിന്‍: സിറിയന്‍ പ്രസിഡന്റ് അസാദിന്റെ അനുമതികൂടാതെയാ വും സിറിയന്‍ സൈന്യം വിമതര്‍ക്കെതിരേ രാസായുധം പ്രയോഗിച്ചതെന്ന് ജര്‍മന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

രാസായുധം പ്രയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് സിറിയന്‍ കമാന്‍ഡര്‍മാരും ബ്രിഗേഡുകളും കഴിഞ്ഞ നാലര വര്‍ഷമായി ആവശ്യപ്പെട്ടുവരുകയായിരുന്നെങ്കിലും അസാദ് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജര്‍മനിയിലെ ബില്‍ഡ് ആം സൊണ്‍ടാഗ് പത്രം റിപ്പോര്‍ട്ടു ചെയ്തു.


സിറിയന്‍ സൈന്യം ഓഗസ്റ് 21ന് സരിന്‍ വിഷവാതകം പ്രയോഗിച്ച് 400കുട്ടികള്‍ ഉള്‍പ്പെടെ 1400ല്‍ അധികം പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് അമേരിക്ക സൈനികാക്രമണ ഭീഷണി മുഴക്കിയത്.

വിമതരുടെ ഇടയില്‍ അല്‍ക്വയ്ദയുടെ സ്വാധീനം വര്‍ധിച്ചുവരുകയാണെന്ന് ജര്‍മന്‍ ചീഫ് ഓഫ് സ്റാഫ് ജനറല്‍ വോള്‍ക്കര്‍ വിക്കര്‍ ഈയിടെ എംപിമാരോടു പറയുകയുണ്ടായി.