ചാവേര്‍ ആക്രമണം കാബൂളില്‍ 15 മരണം
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്നലെ ചാവേര്‍ ഭടന്‍ നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്കു പരിക്കേറ്റു. വിദേശ സൈനികരും കോണ്‍ട്രാക്ടര്‍മാരുമായി പോയ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമീപത്തുണ്ടായിരുന്ന ഏതാനും വീടുകള്‍ക്കും നാശം നേരിട്ടു.

രണ്ടു നാറ്റോ സൈനികരും നാല് കോണ്‍ട്രാക്ടര്‍മാരും കൊല്ലപ്പെട്ടതായി നാറ്റോ അറിയിച്ചു. ഇവരെല്ലാം അമേരിക്കക്കാരാണെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് അഫ്ഗാന്‍ സിവിലിയന്മാരും കൊല്ലപ്പെട്ടു.


താലിബാനുമായി ബന്ധമുള്ള ഹെസ്ബ് ഇ ഇസ്ലാമി എന്ന തീവ്രവാദി ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.