ഇറാക്കില്‍ 40 പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാക്കിലെ കിര്‍കുക്ക് പ്രവിശ്യയില്‍ പ്രധാനമന്ത്രി അല്‍മാലികിക്ക് എതിരേ പ്രക്ഷോഭം നടത്തുന്ന സുന്നികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 40 പേര്‍ക്കു ജീവഹാനി നേരിട്ടു. ഹവിജാ മേഖലയില്‍നിന്ന് 34 കലാഷ്നിക്കോവ് റൈഫിളുകളും നാല് യന്ത്രത്തോക്കുകളും പിടിച്ചെടുത്തെന്ന് ഒരു സൈനിക ഓഫീസര്‍ അറിയിച്ചു.സമാധാനപരമായി സമരം നട ത്തിയ തങ്ങളെ സൈന്യം ആക്രമിക്കുകയായിരുന്നുവെന്ന് പ്രക്ഷോഭകാരികള്‍ പരാതിപ്പെട്ടു.