ലിബിയയിലെ ഫ്രഞ്ച് എംബസിയെ ലക്ഷ്യമിട്ട് കാര്‍ബോംബ് ആക്രമണം
ട്രിപ്പോളി: ലിബിയയിലെ ഫ്രഞ്ച് എംബസിക്കു സമീപം ഉണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ രണ്ട് ഫ്രഞ്ച് ഗാര്‍ഡുകള്‍ക്കും ഒരു ലിബിയന്‍ പെണ്‍കുട്ടിക്കും പരിക്കേറ്റു. എംബസി സ്റാഫ് എത്തുന്നതിനു മുമ്പ് പുലര്‍ച്ചെയായിരുന്നു സ്ഫോടനം. എംബസി പരിസരത്തുണ്ടായിരുന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ഏതാനും വീടുകള്‍ക്കും കേടുപറ്റി.

ലിബിയയില്‍ ഗദ്ദാഫിക്ക് എതിരേയുള്ള പോരാട്ടത്തില്‍ ഫ്രാന്‍സ് ഏറെ സഹായം നല്‍കിയിരുന്നു. ഫ്രഞ്ച് എംബസിയുടെ നേര്‍ക്കുണ്ടായ ആക്രമണം ഭീകരവിരുദ്ധസമരത്തിനു നേര്‍ക്കുള്ള ആക്രമണമായി കാണണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ് പ്രസ്താവന യില്‍ പറഞ്ഞു.