മുഷാറഫിന്റെ ഫാം ഹൌസിനു സമീപം കാര്‍ബോംബ്
മുഷാറഫിന്റെ ഫാം ഹൌസിനു സമീപം കാര്‍ബോംബ്
Wednesday, April 24, 2013 11:16 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിനെ തടവിലാക്കിയിരിക്കുന്ന ഫാം ഹൌസിനു സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കണ്െടത്തി. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കിയശേഷം വാഹനം പോലീസ് സ്റേഷനിലേക്കു മാറ്റി. സംഭവത്തെത്തുടര്‍ന്ന് ഇസ്ലാമാബാദ് പ്രാന്തത്തിലുള്ള ഫാം ഹൌസിനു സുരക്ഷ വര്‍ധിപ്പിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടന അട്ടിമറിച്ചെന്ന കേസില്‍ ജുഡീഷല്‍ കസ്റഡിയില്‍ വിട്ട മുഷാറഫിനെ അദ്ദേഹത്തിന്റെ ഫാംഹൌസ് സബ്ജയിലായി പ്രഖ്യാപിച്ചു തടവിലാക്കിയിരിക്കുകയാണ്. താലിബാനില്‍നിന്നടക്കം അദ്ദേഹത്തിനു വധഭീഷണിയുണ്ട്.

ഇതിനിടെ, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ മുഷാറഫിനെ ഇന്നലെ ഹാജരാക്കി. ബേനസീര്‍ വധം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ കോടതി മുഷാറഫിനോട് ആവശ്യപ്പെട്ടു.

കോടതിക്കു പുറത്ത് മുഷാറഫിന്റെ അനുയായികളും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. വടികള്‍ ഉപയോഗിച്ച് മുഷാറഫിന്റെ അനുയായികളെ നേരിട്ട അഭിഭാഷകര്‍ നിരവധി കാറുകളും തകര്‍ത്തു.

2008ല്‍ ആരംഭിച്ച കേസില്‍ ആദ്യമായാണു മുഷാറഫ് കോടതിയില്‍ ഹാജരാകുന്നത്. അഞ്ചുവര്‍ഷത്തെ പ്രവാസത്തിനുശേഷം 2007ല്‍ പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ മുന്‍ പ്രധാനമന്ത്രി ബേനസീറിനു മതിയായ സുരക്ഷ നല്കിയില്ലെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്.

കേസില്‍ മുഷാറഫിനെ പ്രഖ്യാപിത കുറ്റവാളിയാക്കുകയും അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. മുഷാറഫ് കോടതിയില്‍ ഹജരായ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അടുത്ത വാദം മേയ് മൂന്നിനു നിശ്ചയിച്ചു കോടതി പിരിഞ്ഞു.


കോടതി നടപടികള്‍ക്കുശേഷം മുഷാറഫിനെ ഇസ്ലാമാബാദിലെ ഫാം ഹൌസില്‍ വീണ്ടും തടവിലാക്കി.ഇതേസമയം, ഭരണഘടന അട്ടിമറിച്ച മുഷാറഫിനെ രാജ്യദ്രോഹക്കുറ്റത്തിനു വിചാരണചെയ്യണമെന്നാവശ്യപ്പെടുന്ന അഞ്ചു ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നലെയും വാദം കേട്ടു. കേസ് വിചാരണയ്ക്കു രൂപീകരിച്ച മൂന്നംഗ ബെഞ്ചില്‍ വിശ്വാസമില്ലെന്നും വിപുലമായ ബെഞ്ച് രൂപീകരിക്കണമെന്നും മുഷാറഫിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. രാജ്യം വിടുന്നതിനു മുഷാറഫിനുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ടു. എന്നാ ല്‍, വിദേശത്തു പോകണമെങ്കില്‍ മുഷാറഫ് കോടതിയില്‍ അപേക്ഷ നല്കണമെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.

ഇതിനിടെ, മുഷാറഫിനെ ഇസ്ലമാബാദ് ഹൈക്കോടതിയില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിച്ചതിന് ഐജി ബിന്‍ അമീന്‍ ഖാനെതിരേ നടപടി എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ജാമ്യം നീട്ടിക്കിട്ടാന്‍ എത്തിയ മുഷാറഫിനെ ജാമ്യം റദ്ദാക്കി അറസ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടപ്പോഴാണ് അദ്ദേഹം അംഗരക്ഷകരുടെ സഹായത്തോടെ പലായനം ചെയ്തത്. മുഷാറഫിനെ കൂടുതല്‍ അപമാ നിക്കാന്‍ ശ്രമിച്ചാന്‍ സൈന്യം തിരി ച്ചടിക്കുമെന്ന് ഏതാനും മുന്‍ സൈ നിക ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.