ഏതു ഭീഷണിയും നേരിടും: കയാനി
ഇസ്ലാമാബാദ്: പുറത്തുനിന്നുള്ള ഏതു ഭീഷണിയും നേരിടാന്‍ പാക്കിസ്ഥാന്‍ സുസജ്ജമാണെന്ന് സൈനികമേധാവി ജനറല്‍ അഷ്ഫാക് പര്‍വേസ് കയാനി വ്യക്തമാക്കി.
അബോട്ടാബാദിനു സമീപമുള്ള കാകുല്‍ സൈനിക അക്കാദമിയിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമുള്ള പരോക്ഷമായ മുന്നറിയിപ്പാണ് കയാനിയുടെ പ്രസ്താവനയെന്നു കരുതപ്പെടുന്നു. അടുത്തകാലത്ത് നിയന്ത്രണരേഖയ്ക്കു സമീപം രണ്ട് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ കൊലപ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി യിരുന്നു.