ഇറ്റലിയില്‍ നാപ്പോളിറ്റാനോ വീണ്ടും പ്രസിഡന്റ്
റോം: ഇറ്റാലിയന്‍ പ്രസിഡന്റായി ജിയോര്‍ജിയോ നാപ്പോളിറ്റാനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.മേയ് 15ന് പ്രസിഡന്റ് പദത്തില്‍നിന്നു വിരമിക്കാനിരുന്നതാണ് അദ്ദേഹം. അഞ്ചുവട്ടം വോട്ടെടുപ്പു നടത്തിയി ട്ടും പ്രസിഡന്റിന്റെ കണ്െടത്താത്ത സാഹചര്യത്തില്‍ നാപ്പളിറ്റാനോ സമവായ സ്ഥാനാര്‍ഥി ആവാന്‍ സമ്മതിക്കുകയായിരുന്നു. ബപ്പോ ഗ്രില്ലോയുടെ ഫൈവ് സ്റാര്‍ പ്രസ്ഥാനം ഒഴിച്ചുള്ള എല്ലാകക്ഷികളും നാപ്പോളിറ്റാനോയെ പിന്തുണച്ചു.