ധീരതയ്ക്കുള്ള രാഷ്്ട്രപതിയുടെ പോലീസ് മെഡൽ രണ്ടു പേർക്ക്
ധീരതയ്ക്കുള്ള രാഷ്്ട്രപതിയുടെ പോലീസ് മെഡൽ രണ്ടു പേർക്ക്
Wednesday, August 15, 2018 12:36 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്്ട്ര​പ​തി​യു​ടെ ധീ​ര​ത​യ്ക്കു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് ര​ണ്ട് പേ​ർ അ​ർ​ഹ​രാ​യി. ഷെ​രീ​ഫ് ഉ​ദ് ദി​ൻ ഗാ​നൈ, മൊ​ഹ​മ്മ​ദ് ത​ഫൈ​ൽ എ​ന്നി​വ​ർ​ക്ക് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യാ​ണ് രാ​ഷ്‌ട്ര​പ​തി​യു​ടെ ധീ​ര​ത​യ്ക്കു​ള്ള പോ​ലീ​സ് മെ​ഡ​ൽ ല​ഭി​ച്ച​ത്. ഇ​രു​വ​രും സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രാ​യി​രു​ന്നു. 177 പേ​ർ​ക്ക് ധീ​ര​ത​യ്ക്കു​ള്ള പോ​ലീ​സ് മെ​ഡ​ലും 88 പേ​ർ​ക്ക് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്‌ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലും 675 പേ​ർ​ക്ക് സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ലും ല​ഭി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്ന് ആ​കെ ആ​റു പേ​ർ മാ​ത്ര​മാ​ണ് ഈ ​പ​ട്ടി​ക​ക​ളി​ൽ ഇ​ടം പി​ടി​ച്ച​ത്.

ക്രൈം​ബ്രാ​ഞ്ച് സി​ഐ​ഡി എ​സ്പി പി.​ബി. രാ​ജീ​വ് (കോ​ഴി​ക്കോ​ട്), ക്രൈം​ബ്രാ​ഞ്ച് സി​ഐ​ഡി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് എ. ​ഷാ​ന​വാ​സ് (തി​രു​വ​ന​ന്ത​പു​രം), എ​സ്‌സി​ആ​ർ​ബി ഇ​ൻ​സ്പെ​ക്ട​ർ ബി. ​വി​പി​ൻ ച​ന്ദ്ര​ൻ (തി​രു​വ​ന​ന്ത​പു​രം), വി​എ​സി​ബി ഡി​വൈ​എ​സ്പി ഇ.​എ​സ്. ബി​ജു​മോ​ൻ (തി​രു​വ​ന​ന്ത​പു​രം), വി​എ​സി​ബി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് റെ​ക്സ് ബോ​ബി അ​ര​വി​ൻ (ആ​ല​പ്പു​ഴ), വി​എ​സി​ബി സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. പ്ര​കാ​ശ് (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നു സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​രാ​യ​ത്.

കേ​ര​ള പൊ​ലീ​സി​ൽ നി​ന്ന് ആ​ർ​ക്കും ഇ​ക്കു​റി ധീ​ര​തയ്​ക്ക് പു​ര​സ്കാ​ര​മി​ല്ല. സ്തു​ത്യ​ർ​ഹ സേ​വ​ന പൊ​ലീ​സ് മെ​ഡ​ലി​നും കേ​ര​ള​ത്തി​ൽ നി​ന്ന് ആ​രും അ​ർ​ഹ​രാ​യി​ല്ല. ധീ​ര​ത​യ്ക്കു​ള്ള പോ​ലീ​സ് മെ​ഡ​ൽ നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ മേ​ഘാ​ല​യ​യി​ൽ ഡി​വൈ​എ​സ്പി​യാ​യ ടി.​സി. ചാ​ക്കോ ഉ​ൾ​പ്പെ​ടു​ന്നു. ല​ക്ഷ​ദ്വീ​പി​ൽ ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ളാ​യ എം. ​ഗി​രീ​ഷ്കു​മാ​റി​ന് വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ ല​ഭി​ച്ചു.


തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ സ്പെ​ഷ​ൽ ക്രൈം ​ബ്രാ​ഞ്ച് എ​സ്പി കെ.​എം. വ​ർ​ക്കി​യും രാ​ഷ്‌ട്ര​പ​തി​യു​ടെ മെ​ഡ​ൽ നേ​ടി. എ​ൻ​ഐ​എ കൊ​ച്ചി യൂ​നി​റ്റ് ഡി​എ​സ്പി വി.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ​ബി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ.​കെ. സു​നി​ൽ, ജൂ​ണി​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ ബാ​ബു അ​ല​ൻ, ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി​യി​ൽ വ​യ​ർ​ല​സ് ഓ​പ​റേ​റ്റ​റും എ​എ​സ്ഐ​യു​മാ​യ പി.​വി. അ​നി​ൽ കു​മാ​ർ, ബി​എ​സ്എ​ഫ് അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡ​ാന്‍റ് പി​റ​വം പാ​ഴൂ​ർ പു​തി​യ കു​ന്നേ​ൽ പി.​ജെ. ത​ന്പി തു​ട​ങ്ങി​യ​വ​ർ​ക്കും വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ ല​ഭി​ച്ചു.

ജ​യി​ൽ വ​കു​പ്പി​ൽ നി​ന്നു​ള്ള സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള ക​റ​ക്ഷ​ണ​ൽ മെ​ഡ​ലി​ന് കേ​ര​ള​ത്തി​ൽ നി​ന്ന് ര​ണ്ട് പേ​രാ​ണ് അ​ർ​ഹ​രാ​യ​ത്. തി​രു​വ​ന​ന്ത​പു​രം വ​നി​ത​ക​ളു​ടെ തു​റ​ന്ന ജ​യി​ലി​ലെ സൂ​പ്ര​ണ്ട് എ​സ്. സോ​ഫി​യ ബീ​വി​യും തി​രു​വ​ന​ന്ത​പു​രം സെ​ക്ക​ൻഡ് ഗ്രേ​ഡ് സെ​ൻ​ട്ര​ൽ ജ​യി​ൽ ആ​ൻഡ് ക​റ​ക്ഷ​ണ​ൽ ഹോ​മി​ലെ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് വി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​രും. സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള ഫ​യ​ർ സ​ർ​വീ​സ് മെ​ഡ​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കെ.​എ​ൻ. ബി​ജു, രാ​ജേ​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.