യംഗ് ഇന്ത്യൻ-നാഷണൽ ഹെറാൾഡ് ഇടപാട്: നികുതിക്കുള്ള വരുമാനം ഇല്ലെന്നു സോണിയ
യംഗ് ഇന്ത്യൻ-നാഷണൽ ഹെറാൾഡ് ഇടപാട്: നികുതിക്കുള്ള വരുമാനം ഇല്ലെന്നു സോണിയ
Wednesday, August 15, 2018 12:36 AM IST
ന്യൂ​ഡ​ൽ​ഹി: യം​ഗ് ഇ​ന്ത്യ​ൻ - നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് ഇ​ട​പാ​ടി​ൽ നി​കു​തി ചു​മ​ത്താ​ൻ മാ​ത്രം വ​രു​മാ​നം ഇ​ല്ലെ​ന്ന് യു​പി​എ ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ ഗാ​ന്ധി. നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് പ​ത്ര​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ അ​സോ​സി​യേ​റ്റ​ഡ് ജേ​ർ​ണ​ലി​ന്‍റെ ഭൂ​രി​ഭാ​ഗം ഓ​ഹ​രി​ക​ളും വാ​ങ്ങു​ക വ​ഴി അ​വ​രു​ടെ 90 കോ​ടി രൂ​പ​യു​ടെ ക​ട​വും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സോ​ണി​യ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കേ​സ് ഓ​ഗ​സ്റ്റ് 16ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. യം​ഗ് ഇ​ന്ത്യ​ൻ - നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദാ​യ​നി​കു​തി വി​വ​ര​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത് സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, ഓ​സ്കാ​ർ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2010ൽ 50 ​ല​ക്ഷം രൂ​പ മൂ​ല​ധ​ന​ത്തി​ൽ രൂ​പീ​ക​രി​ച്ച സ്ഥാ​പ​ന​മാ​ണ് യം​ഗ് ഇ​ന്ത്യ​ൻ. നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് പ​ത്ര​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ അ​സോ​സി​യേ​റ്റ​ഡ് ജേ​ർ​ണ​ലി​ന്‍റെ ഏ​താ​ണ്ട് മു​ഴു​വ​ൻ ഓ​ഹ​രി​ക​ളും യം​ഗ് ഇ​ന്ത്യ​ൻ വാ​ങ്ങി​യി​രു​ന്നു. പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച യം​ഗ് ഇ​ന്ത്യ​നി​ലേ​ക്ക് ഓ​ഹ​രി​ക​ൾ മാ​റ്റു​ക വ​ഴി അ​സോ​സി​യേ​റ്റ​ഡ് ജേ​ർ​ണ​ലി​ന്‍റെ ആ​സ്തി​ക​ൾ രാ​ഹു​ലും സോ​ണി​യ​യും വ​ക​മാ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം.


വെ​റും അ​ന്പ​ത് ല​ക്ഷം ന​ൽ​കി​ക്കൊ​ണ്ട് യം​ഗ് ഇ​ന്ത്യ​ന്‍റെ 90.25 കോ​ടി രൂ​പ വ​ക​മാ​റ്റാ​ൻ രാ​ഹു​ലും സോ​ണി​യ​യും മ​റ്റും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​കാ​ട്ടി ബി​ജെ​പി. നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ന​ൽ​കി​യ സ്വ​കാ​ര്യ ക്രി​മി​ന​ൽ കേ​സും വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് മു​ന്പാ​കെ​യു​ണ്ട്. കേ​സി​ൽ പ്ര​തി​ക​ളാ​യി ചേ​ർ​ക്ക​പ്പെ​ട്ട മോ​ത്തി​ലാ​ൽ വോ​ഹ്റ, ഓ​സ്ക​ർ ഫെ​ർ​ണാ​ണ്ട​സ്, സു​മു​ൻ ദു​ബെ, സാം ​പി​ത്രോ​ഡ തു​ട​ങ്ങി​യ​വ​രെ​ല്ലാം കു​റ്റം നി​ഷേ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.