മഴക്കെടുതിയിൽ രാജ്യത്തു മരിച്ചത് 774 പേർ
മഴക്കെടുതിയിൽ രാജ്യത്തു മരിച്ചത് 774 പേർ
Tuesday, August 14, 2018 12:42 AM IST
ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷ​ത്തെ മ​ണ്‍സൂ​ണ്‍ കാ​ല​ത്ത് മ​ഴ​ക്കെ​ടു​തി​ക​ളി​ലാ​യി രാ​ജ്യ​ത്ത് 774 പേ​ർ മ​രി​ച്ചെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കേ​ര​ള​ത്തി​ൽ ആ​കെ ഇ​തു​വ​രെ 187 പേ​ർ മ​രി​ച്ച​താ​യാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. പ​ശ്ചി​മബം​ഗാ​ളി​ൽ 170, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 171, മ​ഹാ​രാഷ്‌ട്രയി​ൽ 139, ഗു​ജ​റാ​ത്തി​ൽ 52, ആ​സാ​മി​ൽ 45, നാ​ഗാ​ലാ​ൻ​ഡി​ൽ എട്ട് എന്നിങ്ങനെയാണു മരണം. കേ​ര​ള​ത്തി​ൽ 22 പേ​രെ​യും പ​ശ്ചി​മ​ബം​ഗാ​ളി​ൽ അ​ഞ്ചു പേ​രെ​യും കാ​ണാ​താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.