നീരവ് മോദി കേസ്: ബാങ്ക് മേധാവിക്കു ഡിസ്മിസൽ
നീരവ് മോദി കേസ്: ബാങ്ക് മേധാവിക്കു ഡിസ്മിസൽ
Tuesday, August 14, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ത്തി​യ നീ​ര​വ് മോ​ദി​ക്കു സ​ഹാ​യ​ങ്ങ​ൾ ന​ല്കി​യ​തി​ന്‍റെ പേ​രി​ൽ അ​ല​ഹാ​ബാ​ദ് ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ഉ​ഷ അ​ന​ന്ത സു​ബ്ര​ഹ്മ​ണ്യ​നെ ജോ​ലി​യി​ൽ​നി​ന്നു ഡി​സ്മി​സ് ചെ​യ്തു.

മൂ​ന്നു​മാ​സം മു​ൻ​പ് ഇ​വ​രെ ചു​മ​ത​ല​ക​ളി​ൽ​നി​ന്നു മാ​റ്റി​യി​രു​ന്നു. പാ​ല​ക്കാ​ട്ട് ജ​നി​ച്ച ഇ​വ​ർ​ക്കെ​തി​രേ സി​ബി​ഐ കേ​സ് എ​ടു​ക്കാ​നി​രി​ക്കെ​യാ​ണു ന​ട​പ​ടി. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി (പി​എ​ൻ​ബി) ൽ ​എം​ഡി​യും സി​ഇ​ഒ​യു​മാ​യി​രു​ന്ന​പ്പോ​ഴാ​ണ് നീ​ര​വ് മോ​ദി​യു​ടെ ബി​സി​ന​സി​നു നി​യ​മ​വി​രു​ദ്ധ ഇ​ട​പാ​ടു​ക​ൾ​ക്കു ക​ള​മൊ​രു​ക്കി​യ​ത്. മോ​ദി 14,000 കോ​ടി രൂ​പ​യാ​ണു വ്യാ​ജ ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ വ​ഴി ബാ​ങ്കു​ക​ളി​ൽ നി​ന്നു ത​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.