സ്വയംപുകഴ്ത്തലും പൊള്ളവാഗ്ദാനങ്ങളും വികസനമുണ്ടാക്കില്ല: ഡോ. മൻമോഹൻ സിംഗ്
സ്വയംപുകഴ്ത്തലും പൊള്ളവാഗ്ദാനങ്ങളും വികസനമുണ്ടാക്കില്ല: ഡോ. മൻമോഹൻ സിംഗ്
Monday, July 23, 2018 12:46 AM IST
ന്യൂ​ഡ​ൽ​ഹി: സ്വ​യം​പു​ക​ഴ്ത്ത​ലും പൊ​ള്ള​വാ​ഗ്ദാ​ന​ങ്ങ​ളും കൊ​ണ്ടു രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ന​യ​രൂ​പീ​ക​ര​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്.

നി​ല​വി​ലു​ള്ള കാ​ർ​ഷി​ക വ​ള​ർ​ച്ചാ നി​ര​ക്ക് പ്ര​കാ​രം 2022ഓ​ടെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ഗ്ദാ​നം ന​ട​പ്പാ​വി​ല്ലെ​ന്നും മ​ൻ​മോ​ഹ​ൻ സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി. കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2022ഓ​ടെ കാ​ർ​ഷി​ക വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കാ​മെ​ന്ന അ​വ​കാ​ശ​വാ​ദം വി​ദൂ​ര​ഭാ​വി​യി​ൽ പോ​ലും യാ​ഥാ​ർ​ഥ്യ​മാ​വി​ല്ല. ഈ ​നേ​ട്ടം കൈ​വ​രി​ക്ക​ണ​മെ​ങ്കി​ൽ പ്ര​തി​വ​ർ​ഷം പ​തി​ന്നാ​ലു ശ​ത​മാ​നം വ​ള​ർ​ച്ച​യെ​ങ്കി​ലും കൈ​വ​രി​ക്ക​ണം. രാ​ജ്യ​ത്ത് സാ​മൂ​ഹ്യ സൗ​ഹാ​ർ​ദ​വും സാ​ന്പ​ത്തി​ക വി​ക​സ​നവും കൊ​ണ്ടു​വ​രാ​നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​യ​ത്ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.


മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, പി.​സി. ചാ​ക്കോ എ​ന്നീ മ​ല​യാ​ളി​ക​ളെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി പു​നഃ​സം​ഘ​ടി​പ്പി​ച്ച പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ ആ​ദ്യ യോ​ഗ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ നി​യ​മ​സ​ഭ നേ​താ​ക്ക​ൾ, പി​സി​സി അ​ധ്യ​ക്ഷ​ന്മാ​ർ, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. കേ​ര​ള​ത്തി​ൽനി​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സാ​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.