രാഹുലിന്‍റെ ആലിംഗനം മുംബൈയിൽ പോസ്റ്ററാക്കി കോൺഗ്രസ്
രാഹുലിന്‍റെ ആലിംഗനം മുംബൈയിൽ പോസ്റ്ററാക്കി കോൺഗ്രസ്
Monday, July 23, 2018 12:46 AM IST
മും​​ബൈ: ലോ​​ക്സ​​ഭ​​യി​​ൽ അ​​വി​​ശ്വാ​​സ പ്ര​​മേ​​യ ച​​ർ​​ച്ച​​യ്ക്കി​​ടെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ ഗാ​​ന്ധി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യെ ആ​​ലിം​​ഗ​​നം ചെ​​യ്യു​​ന്ന പോ​​സ്റ്റ​​റു​​ക​​ൾ മും​​ബൈ​​യി​​ൽ വ്യാ​​പ​​ക​​മാ​​യി പ​​തി​​ച്ച് കോ​​ൺ​​ഗ്ര​​സ്. നാം ​​സ്നേ​​ഹി​​ച്ചാ​​ണു ജ​​യി​​ക്കു​​ന്ന​​ത്, വെ​​റു​​പ്പു​​കൊ​​ണ്ട​​ല്ല എ​​ന്ന വാ​​ക്യ​​ത്തോ​​ടെ​​യാ​​ണു പോ​​സ്റ്റ​​ർ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.


ആ​​ലിം​​ഗ​​ന ചി​​ത്ര​​ത്തോ​​ടൊ​​പ്പം രാ​​ഹു​​ൽ, സോ​​ണി​​യ എ​​ന്നി​​വ​​രു​​ടെ ത​​ല​​പ്പ​​ട​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. പ​​ക​​യ്ക്കു സ​​മൂ​​ഹ​​ത്തി​​ൽ സ്ഥാ​​ന​​മി​​ല്ല എ​​ന്ന കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ന്‍റെ സ​​ന്ദേ​​ശം ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കു​​ക​​യെ​​ന്ന​​താ​​ണു ല​​ക്ഷ്യ​​മെ​​ന്നു മും​​ബൈ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ സ​​ഞ്ജ​​യ് നി​​രു​​പം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.