വീരഭദ്ര സിംഗിന്‍റെ മകനെതിരേ കുറ്റപത്രം
Sunday, July 22, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി: പ​ണം ത​ട്ടി​പ്പ് കേ​സി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി വീ​ര​ഭ​ദ്ര സിം​ഗി​ന്‍റെ മ​ക​ൻ വി​ക്ര​മാ​ദി​ത്യ​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡ​ൽ​ഹി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി. വീരഭദ്രസിംഗും ഭാര്യ യുംകൂ​ടി ഉ​ൾ​പ്പെ​ട്ട കേ​സാ​ണി​ത്. കേ​സ് ജൂ​ലൈ 24ന് ​പ​രി​ഗ​ണി​ക്കാ​നാ​യി പ്ര​ത്യേ​ക ജ​ഡ്ജി അ​ര​വി​ന്ദ് കു​മാ​ർ മാ​റ്റി​വ​ച്ചു.

കു​റ്റ​പ​ത്ര​ത്തി​ൽ വി​ക്ര​മാ​ദി​ത്യ​ക്ക് പു​റ​മേ ത​ര​ണി ഇ​ന്‍റ​ഫ്രാ​സ്ട്ര​ക്ച​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വാ​ക​മു​ല്ല ച​ന്ദ്ര​ശേ​ഖ​ർ, രാം​പ്ര​കാ​ശ് ഭാ​ട്ടി​യ എ​ന്നി​വ​രും പ്ര​തി​സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.