രാഹുൽ മോദിയെ കെട്ടിപ്പിടിച്ചതിൽ സുമിത്രയ്ക്ക് അതൃപ്തി
രാഹുൽ മോദിയെ കെട്ടിപ്പിടിച്ചതിൽ സുമിത്രയ്ക്ക് അതൃപ്തി
Saturday, July 21, 2018 1:06 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യെ ന​രേ​ന്ദ്ര മോ​ദി​യെ കെ​ട്ടി​പ്പി​ടി​ച്ച ് ബി​ജെ​പി നേ​താ​ക്ക​ളെ ഞെ​ട്ടി​ക്കു​ക​യും അ​ലോ​സ​ര​പ്പെ​ടു​ത്തു​ക​യും ചെ​യ്ത രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ന​ട​പ​ടി​യി​ൽ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ന് അ​തൃ​പ്തി.

എ​ന്നാ​ൽ, ലോ​ക​നേ​താ​ക്ക​ളെ കെ​ട്ടി​പ്പി​ടി​ച്ച് വാ​ർ​ത്ത​യി​ൽ നി​റ​ഞ്ഞി​രു​ന്ന മോ​ദി​ക്ക് അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ചു​കൊ​ടു​ത്ത രാ​ഹു​ലി​ന്‍റെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പി​ന്തു​ണ.

ഇ​തേത്തു​ട​ർ​ന്ന് ആ​ദ്യപ​രാ​മ​ർ​ശ​ങ്ങ​ളി​ൽ സ്പീ​ക്ക​ർ സു​മി​ത്ര​യും ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത് ച​ർ​ച്ച​യാ​യി. രാ​ഹു​ൽ​ജി എ​നി​ക്കു മ​ക​നെ​പ്പോ​ലെ​യാ​ണ്. മ​ക്ക​ളെ തി​രു​ത്തു​ക​യെ​ന്ന​ത് അ​മ്മ​യു​ടെ ക​ട​മ​യാ​ണെ​ന്നു​മാ​യി​രു​ന്നു സു​മി​ത്ര​യു​ടെ പ​രാ​മ​ർ​ശം. സ​ഭ​യി​ൽ ചി​ല അ​ന്ത​സ് പാ​ലി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ൽ ചെ​ന്ന് അ​ദ്ദേ​ഹ​ത്തെ കെ​ട്ടി​പ്പി​ടി​ച്ച​തും തി​രി​കെ ക​സേ​ര​യി​ലെ​ത്തി കോ​ണ്‍ഗ്ര​സ് എം​പി​മാ​രെ ക​ണ്ണി​റു​ക്കി കാ​ണി​ച്ച​തും ശ​രി​യാ​യി​ല്ലെ​ന്നു​മാ​ണ് ആ​ദ്യം സ്പീ​ക്ക​ർ പ​റ​ഞ്ഞ​ത്.


രാ​ഹു​ലി​ന്‍റെ വൈ​റ​ലാ​യ ആ​ലിം​ഗ​ന​ത്തി​നു ശേ​ഷം പ്ര​സം​ഗി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും കെ​ട്ടി​പ്പി​ടിത്ത​ത്തേക്കു​റി​ച്ചു പ​റ​യാ​ൻ മ​റ​ന്നി​ല്ല. മ​ര​ത്തെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന ചി​പ്കോ പ്ര​സ്ഥാ​നം ചി​ല​ർ പു​നരാ​രം​ഭി​ച്ചെ​ന്നാ​യി​രു​ന്നു രാ​ജ്നാ​ഥി​ന്‍റെ പ്ര​തി​ക​ര​ണം. സ​മ്മേ​ള​നം ക​ഴി​യു​ന്പോ​ൾ കോ​ണ്‍ഗ്ര​സി​ന്‍റെ ലോ​ക്സ​ഭ​യി​ലെ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും താ​നും കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.