സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച നാളെ
സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച നാളെ
Thursday, July 19, 2018 1:38 AM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രാ​യി പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​വി​ശ്വാ​സപ്ര​മേ​യ​ത്തി​ൽ നാളെ ച​ർ​ച്ച ന​ട​ക്കും. പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​രി​നെ​തി​രായ അ​വി​ശ്വാ​സപ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സ് സ്പീ​ക്ക​ർ ലോ​ക്സ​ഭ​യി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്.

അ​ന്പ​തി​ല​ധി​കം അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള​തുകൊ​ണ്ട് നോ​ട്ടീ​സ് സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​ന്ന​ലെ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ പ​റ​ഞ്ഞ​ത്. കോ​ണ്‍ഗ്ര​സി​നു പു​റ​മേ തൃണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, എ​ൻ​സി​പി, എ​സ്പി, ആം ​ആ​ദ്മി പാ​ർ​ട്ടി, സി​പി​എം, ടി​ഡി​പി എ​ന്നീ ക​ക്ഷി​ക​ളാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​ത്.

നാളെ അ​വി​ശ്വാ​സപ്ര​മേ​യ​ത്തി​ൽ ച​ർ​ച്ച​യും തു​ട​ർ​ന്ന് വോ​ട്ടിം​ഗും ന​ട​ക്കു​മെ​ന്നും സു​മി​ത്ര മ​ഹാ​ജ​ൻ സ​ഭ​യി​ൽ അ​റി​യി​ച്ചു. ടി​ഡി​പി എം​പി കെ​സി​നേ​നി ശ്രീ​നി​വാ​സ് ആ​ണ് അ​വി​ശ്വാ​സപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഇ​തി​നെ എ​തി​ർ​ത്തു. പ്ര​തി​പ​ക്ഷ നി​ര​യി​ലെ വ​ലി​യ ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സ് ആ​ണ് ആ​ദ്യം ഉ​ന്ന​യി​ക്കു​ക​യെ​ന്ന് ഖാ​ർ​ഗെ പ​റ​ഞ്ഞു. പ​ക്ഷേ ആ​ദ്യം നോ​ട്ടീ​സ് ത​ന്ന​വ​രു​ടെ എ​ന്ന നി​ല​യി​ൽ ടി​ഡി​പി​യു​ടെ നോ​ട്ടീ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ പാ​ർ​ട്ടി ചെ​റി​യ പാ​ർ​ട്ടി എ​ന്ന വി​ഷ​യ​മൊ​ന്നുമി​ല്ലെ​ന്നും സ്പീ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.


സ​ഭ​യി​ൽ 273 എം​പി​മാ​രു​ള്ള ബി​ജെ​പി, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സപ്ര​മേ​യ​ത്തെ കാ​ര്യ​മാ​യി ഭ​യ​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടെ​ന്നാ​ണ് യു​പി​എ ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ ഗാ​ന്ധി ഇ​ന്ന​ലെ പ​ങ്കുവ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.