തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നൽകുന്നതിൽനിന്ന് കേരളത്തിന് ഒഴിയാനാവില്ലെന്നു സുപ്രീംകോടതി
തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നൽകുന്നതിൽനിന്ന് കേരളത്തിന് ഒഴിയാനാവില്ലെന്നു സുപ്രീംകോടതി
Tuesday, July 17, 2018 12:33 AM IST
ന്യൂ​ഡ​ൽ​ഹി: തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ശി​ക്ഷാന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടിവ​രു​മെ​ന്ന് കേ​ര​ള​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്. ജ​സ്റ്റീ​സ് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്ത പ്ര​കാ​ര​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണം.

ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ സ​ർ​ക്കാ​രി​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ജ​സ്റ്റീ​സ് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ ന​ട​പ്പാ​ക്കാ​ത്ത​പ​ക്ഷം കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്കി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി, കേ​സ് ഓ​ഗ​സ്റ്റ് 13ലേ​ക്കു മാ​റ്റി.


തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നു കാ​ട്ടി ജോ​സ് സെ​ബാ​സ്റ്റ്യ​ൻ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.
ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള 247 ശി​പാ​ർ​ശ​ക​ളി​ൽ 129 പേ​ർ​ക്കു ന​ൽ​കി​യി​ല്ലെ​ന്ന് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. 92 പേ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യെ​ങ്കി​ലും ഒ​ന്പ​തു ശ​ത​മാ​നം പ​ലി​ശ കൊ​ടു​ത്തി​ട്ടി​ല്ല. അ​ഞ്ചു​പേ​ർ​ക്ക് ഭാ​ഗി​ക​മാ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.