ഇന്ത്യയും പാക്കിസ്ഥാനും ഒരേ സൈനികാഭ്യാസത്തിൽ
ഇന്ത്യയും പാക്കിസ്ഥാനും ഒരേ സൈനികാഭ്യാസത്തിൽ
Monday, July 16, 2018 1:31 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത​​​മാ​​​സം റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഷാം​​​ഗ്ഹാ​​​യി കോ​​​ർ​​​പറേ​​​ഷ​​​ൻ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ വ​​​ന്പ​​​ൻ സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും പ​​​ങ്കു​​​ചേ​​​രും.

ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ ​സ​​​ഹ​​​ക​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തെ​​​യും വി​​​ഘ​​​ട​​​ന​​​വാ​​​ദ​​​ത്തെ​​​യും മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പൊ​​​തു​​​ത​​​ന്ത്രം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ം ലക്ഷ്യമിട്ടാണു സൈ​​​നി​​​കാ​​​ഭ്യാ​​​സം.

ക​​​ര​​​സേ​​​ന​​​യു​​​ടെ​​​യും വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ​​​യും ഇ​​​രു​​​ന്നൂറോ​​​ളം സൈ​​​നി​​​ക​​​ർ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ റ​​​ഷ്യ​​​യി​​​ലെ ചെ​​​ല്യാ​​​ബി​​​ൻ​​​സ്കി​​​ൽ അ​​​ടു​​​ത്ത​​​മാ​​​സം 20 മു​​​ത​​​ൽ 29 വ​​​രെ​​​യാ​​ണു സൈ​​​നി​​​കാ​​​ഭ്യാ​​​സം. റ​​​ഷ്യ, ചൈ​​​ന, ക​​​സാ​​​ക്കി​​​സ്ഥാ​​​ൻ, താ​​​ജി​​​ക്കി​​​സ്ഥാ​​​ൻ, ഉ​​​സ്ബെക്കി​​​സ്ഥാ​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളും പങ്കെടുക്കും.


ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കണ​​​മെ​​​ന്ന് ജൂ​​​ണി​​​ൽ ചേ​​​ർ​​​ന്ന എ​​​സ്‌​​​സി​​​ഒ വാ​​​ർ​​​ഷി​​​ക യോ​​​ഗ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി, ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ്, റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ഡ്മി​​​ർ പു​​​ടി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.