കിരൺകുമാർ റെഡ്ഡി കോൺഗ്രസിലേക്ക്
Friday, July 13, 2018 1:47 AM IST
അ​​മ​​രാ​​വ​​തി: മു​​ൻ ആ​​ന്ധ്ര​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി കി​​ര​​ൺ​​കു​​മാ​​ർ റെ​​ഡ്ഡി ഇ​​ന്നു കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. ഇ​​തോ​​ടെ റെ​​ഡ്ഡി​​യു​​ടെ കോ​​ൺ​​ഗ്ര​​സ് പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​യി​​ക്ക​​ഴി​​ഞ്ഞു.

ആ​​ന്ധ്ര വി​​ഭ​​ജ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് കോ​​ൺ​​ഗ്ര​​സ് വി​​ട്ട കി​​ര​​ൺ​​കു​​മാ​​ർ റെ​​ഡ്ഡി ജ​​യ് സ​​മൈ​​ക്യാ​​ന്ധ്ര എ​​ന്ന പേ​​രി​​ൽ പാ​​ർ​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും കാ​​ര്യ​​മാ​​യ സ്വാ​​ധീ​​ന​​മു​​ണ്ടാ​​ക്കാ​​നാ​​യി​​ല്ല. ക​​ഴി​​ഞ്ഞ നാ​​ലു വ​​ർ​​ഷ​​മാ​​യി റെ​​ഡ്ഡി രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നി​​ല്ല.

ക​​ഴി​​ഞ്ഞ ര​​ണ്ടു​​മാ​​സ​​മാ​​യി കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ കി​​ര​​ൺ റെ​​ഡ്ഡി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഉ​​മ്മ​​ൻ ചാ​​ണ്ടി ആ​​ന്ധ്ര​​യു​​ടെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ത​​നാ​​യ​​തോ​​ടെ പാ​​ർ​​ട്ടി വി​​ട്ട നേ​​താ​​ക്ക​​ളെ കോ​​ൺ​​ഗ്ര​​സി​​ൽ തി​​രി​​കെ​​യെ​​ത്തി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ഊ​​ർ​​ജി​​ത​​മാ​​ക്കി. ഈ ​​മാ​​സം ആ​​ദ്യം ഹൈ​​ദ​​രാ​​ബാ​​ദി​​ൽ​​വ​​ച്ച് കി​​ര​​ൺ​​കു​​മാ​​ർ റെ​​ഡ്ഡി​​യു​​മാ​​യി ഉ​​മ്മ​​ൻ ചാ​​ണ്ടി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു.


പാ​​ർ​​ട്ടി​​യി​​ൽ‌ തി​​രി​​ച്ചെ​​ത്തു​​ന്പോ​​ൾ അ​​ർ​​ഹ​​മാ​​യ സ്ഥാ​​നം ന​​ല്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം കി​​ര​​ൺ​​കു​​മാ​​ർ റെ​​ഡ്ഡി ഉ​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ട്. റെ​​ഡ്ഡി​​ക്ക് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​സ്ഥാ​​നം ന​​ല്കി​​യേ​​ക്കു​​മെ​​ന്നാ​​ണു സൂ​​ച​​ന. കി​​ര​​ൺ​​കു​​മാ​​ർ റെ​​ഡ്ഡി​​യു​​ടെ ഇ​​ള​​യ സ​​ഹോ​​ദ​​ര​​ൻ കി​​ഷോ​​ർ​​കു​​മാ​​ർ ഏ​​താ​​നും മാ​​സം മു​​ന്പ് ടി​​ഡി​​പി​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.