വിവാഹച്ചെലവുകൾ സമർപ്പിക്കുന്നതു നിർബന്ധമാക്കുന്നത് ആലോചിക്കണം: സുപ്രീം കോടതി
വിവാഹച്ചെലവുകൾ സമർപ്പിക്കുന്നതു നിർബന്ധമാക്കുന്നത് ആലോചിക്കണം: സുപ്രീം കോടതി
Friday, July 13, 2018 12:11 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ ആ​ഘോ​ഷ​ത്തി​നു​വ​ന്ന ചെ​ല​വി​ന്‍റെ ക​ണ​ക്കു​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു സ​മ​ർ​പ്പി​ക്കു​ന്ന​തു നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​റി​യി​ക്കാ​ൻ കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മി​ത ചെ​ല​വ് സ്ത്രീ​ധ​നം വാ​ങ്ങു​ന്ന​തു വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

വി​വാ​ഹ​ത്തി​നു​ള്ള ചെ​ല​വ് ക​ണ​ക്കു​ക​ൾ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക്കു ന​ൽ​കു​ന്ന​തു നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കേ​ണ്ട​ത്.


ക​ണ​ക്കു​ക​ൾ ഭാ​ര്യ​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടാ​ക​ണം. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്ത്രീ​ധ​നം വാ​ങ്ങു​ന്ന​തു കു​റ​യ്ക്കാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി, അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പി.​എ​സ്. ന​ര​സിം​ഹ​യോ​ടു കോ​ട​തി​യെ സ​ഹാ​യി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.