എസ്‌സി, എസ്ടി ഉദ്യോഗക്കയറ്റ സംവരണം: ഇടക്കാല ഉത്തരവില്ല, ഭരണഘടനാ ബെഞ്ച് രൂപീകരിക്കും; സുപ്രീംകോടതി
എസ്‌സി, എസ്ടി ഉദ്യോഗക്കയറ്റ സംവരണം: ഇടക്കാല ഉത്തരവില്ല, ഭരണഘടനാ ബെഞ്ച് രൂപീകരിക്കും; സുപ്രീംകോടതി
Thursday, July 12, 2018 1:40 AM IST
ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ക്കാർക്ക് സ്ഥാ​ന​ക്ക​യ​ത്തി​നു സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി​യു​ടെ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. കേ​സ് വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണു ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് ഉ​ട​ൻ രൂ​പം ന​ൽ​കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കുംവ​രെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കേ​സി​ൽ തീ​രു​മാ​നം ആ​കാ​ത്ത​തിനാൽ സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ങ്കി​ലും ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ഈ ​വി​ഷ​യ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ച നാ​ഗ​രാ​ജ് കേ​സി​ലെ വി​ധി ത​ത്കാ​ലം തു​ട​രും. 2006ലെ ​നാ​ഗ​രാ​ജ് കേ​സ് വി​ധി പ​രി​ശോ​ധി​ക്കാ​ൻ ഏ​ഴം​ഗ ബെ​ഞ്ച് രൂ​പീ​ക​രി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ജ​സ്റ്റീ​സു​മാ​രാ​യ എ.​എം ഖാ​ൻ​വി​ൽ​ക്ക​ർ, ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി​. മു​ൻ വി​ധി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ള്ള​തു കൊ​ണ്ട് റ​യി​ൽ​വേ​യി​ലും വി​വി​ധ വ​കു​പ്പു​ക​ളി​ലു​മാ​യി നി​ര​വ​ധി ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ങ്ങ​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം കേ​സ് പ​രി​ണ​ന​യ്ക്കെ​ടു​ക്കാ​മെ​ന്നു കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.