എ.ആർ. സിന്ധു സിപിഎം കേന്ദ്ര കമ്മിറ്റിയിൽ
എ.ആർ. സിന്ധു സിപിഎം കേന്ദ്ര കമ്മിറ്റിയിൽ
Monday, June 25, 2018 12:51 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളിയും സി​ഐ​ടി​യു ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളു​മാ​യ എ.​ആ​ർ. സി​ന്ധു​വി​നെ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഹൈ​ദ​രാ​ബാ​ദി​ൽ ചേ​ർ​ന്ന 22-ാമ​ത് പാ​ർ​ട്ടി കോ​ണ്‍ഗ്ര​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യി​ലേക്ക് ഒ​ഴി​ച്ചി​ട്ടി​രു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണു സി​ന്ധു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. അങ്കണവാടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പേ​ഴ്സ് യൂ​ണി​യ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ സി​ന്ധു, കോ​ട്ട​യം ജി​ല്ല​യി​ലെ എ​ലി​ക്കു​ളം സ്വ​ദേ​ശി​യാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​ൻ എം​എ​ൽ​എ​യും കി​സാ​ൻ സ​ഭ ദേ​ശീ​യ ട്ര​ഷ​റ​റു​മാ​യ പി. ​കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ ഭാ​ര്യ​.


1996 മു​ത​ൽ സി​ഐ​ടി​യു സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തിക്കുന്ന സിന്ധുഎ​സ്എ​ഫ്ഐ​യി​ലൂ​ടെ​യാ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ​ത്. എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം, 1990-91 കാ​ല​യ​ള​വി​ൽ എം.​ജി. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ​നി​ന്ന് പ്രീ​ഡി​ഗ്രി​യും വാ​ഴൂ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ​നി​ന്ന് ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.