സ്റ്റെര്‍ലൈറ്റ് ആസിഡ് ചോര്‍ച്ച ;1300 ടൺ സൾഫ്യൂരിക് ആസിഡ് നശിപ്പിച്ചു
Sunday, June 24, 2018 1:22 AM IST
തൂത്തുക്കുടി: അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ തൂ​​​ത്തു​​​ക്കു​​​ടി സ്റ്റെ​​​ര്‍ലൈ​​​റ്റ് പ്ലാ​​​ന്‍റി​​ല്‍നി​​​ന്നു​​​ള്ള സ​​​ള്‍ഫ്യൂ​​​രി​​​ക് ആ​​​സി​​​ഡ് ചോ​​​ര്‍ച്ച​​​യെ തു​​​ട​​​ർന്ന് 1,300 ട​​​ൺ സ​​​ൾ​​​ഫ്യൂ​​​രി​​​ക് ആ​​​സി​​​ഡ് ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി തൂ​​​ത്തി​​​ക്കോ​​​ണം ക​​​ള​​​ക്ട​​​ര്‍ സ​​​ന്ദീ​​​പ് ന​​​ന്ദൂ​​​രി പ​​​റ​​​ഞ്ഞു.

പ്ലാ​​​ന്‍റി​​​ല്‍നി​​​ന്ന് ആ​​​സി​​​ഡ് ചോ​​​ര്‍ച്ച​​​യു​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് സ്ഥ​​​ലം സ​​​ന്ദ​​​ര്‍ശി​​​ച്ച ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ചോ​​​ര്‍ച്ച​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്നും വേ​​​ണ്ട സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ല്ലാം സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​റ​​ഞ്ഞു. സു​​​ര​​​ക്ഷ മു​​​ന്‍നി​​​ര്‍ത്തി, സ​​​ള്‍ഫ്യൂ​​​രി​​​ക് ആ​​​സി​​​ഡ് പ്ലാ​​​ന്‍റി​​​ൽ​​നി​​​ന്നു പൂ​​​ര്‍ണ​​​മാ​​​യും നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​മെ​​ന്നും പ​​റ​​ഞ്ഞി​​രു​​ന്നു.

നേ​​​ര​​​ത്തെ, പ്ലാ​​​ന്‍റി​​​ലെ സ​​​ൾ​​​ഫ്യൂ​​​രി​​​ക് ആ​​​സി​​​ഡി​​​ന്‍റെ അ​​​ള​​​വ് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ അ​​​ള​​​വി​​​ല്‍ എ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ദ്യു​​​തി ന​​​ല്‍കി​​​യാ​​​ല്‍ മാ​​​ത്ര​​​മേ പ്ലാ​​​ന്‍റി​​​ന്‍റെ കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യൂ എ​​​ന്നും പ്ലാ​​​ന്‍റ് ഉ​​​ട​​​മ​​​ക​​​ളാ​​​യ വേ​​​ദാ​​​ന്ത ഗ്രൂ​​​പ്പ് മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍കി​​​യ ഹർജി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.


ആ​​​സി​​​ഡ് ചോ​​​ര്‍ച്ച​​​യു​​​ള്ള ടാ​​​ങ്കു​​​ക​​​ള്‍ക്കു ചു​​​റ്റും സ്‌​​​ഫോ​​​ട​​​ന ​ശേ​​​ഷി​​​യു​​​ള്ള രാ​​​സ​​​വ​​​സ്തു​​​ക്ക​​​ളാ​​​ണു​​​ള്ള​​​തെ​​​ന്നും ഇ​​​പ്പോ​​​ഴ​​​ത്തെ സ്ഥി​​​തി തു​​​ട​​​ര്‍ന്നാ​​​ല്‍ വ​​​ലി​​​യ ദു​​​ര​​​ന്ത​​​മാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​വു​​​ക​​​യെ​​​ന്നും ഹ​​​ര​​​ജി​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​വ​​​യെ​​​ല്ലാം വേ​​​ദാ​​​ന്ത ഗ്രൂ​​​പ്പി​​​ന്‍റെ മാ​​​ത്രം വാ​​​ദ​​​മാ​​​ണെ​​​ന്നും ആ​​​സി​​​ഡ് ചോ​​​ര്‍ച്ച നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​ണെ​​​ന്നും ജി​​​ല്ലാ ക​​​ള​​ക്ട​​​ര്‍ സ​​​ന്ദീ​​​പ് ന​​​ന്ദൂ​​​രി അ​​​റി​​​യി​​​ച്ചു.

ക​​​ടു​​​ത്ത മ​​​ലി​​​നീ​​​ക​​​ര​​​ണ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ​​ത്തു​​ട​​​ര്‍ന്നു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​ത്തി​​​ല്‍ 13 പേ​​​രാ​​​ണ് പോ​​​ലീ​​​സ് വെ​​​ടി​​​വ​​യ്​​​പി​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. തു​​​ട​​​ര്‍ന്ന് ത​​​മി​​​ഴ്‌​​​നാ​​​ട് സ​​​ര്‍ക്കാ​​​രി​​​നും വേ​​​ദാ​​​ന്ത​​​ക്കു​​​മെ​​​തി​​​രെ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ര്‍ന്നി​​​രു​​​ന്നു. ഇതേത്തു​​​ട​​​ര്‍ന്ന് പ്ലാ​​​ന്‍റ് പി​​​ന്നീ​​​ട് അ​​​ട​​​ച്ചു​​​പൂ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.