ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കിഡ്നി മോഷ്ടിച്ചതിനു ഡോക്ടർക്കെതിരേ കേസ്
Sunday, June 24, 2018 12:32 AM IST
മു​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ കി​​​​ഡ്നി സ്റ്റോ​​​​ണു​​​​മാ​​​​യെ​​​​ത്തി​​​​യ രോ​​​​ഗി​​​​യു​​​​ടെ കി​​​​ഡ്നി ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കി​​​​ടെ മോ​​​​ഷ്ടി​​​​ച്ചു​​​​വി​​​​റ്റു​​​​വെ​​​​ന്ന കു​​​​റ്റ​​​​ത്തി​​​​നു ഡോ​​​​ക്ട​​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ്. ന്യൂ​​​മാ​​​ൻ​​​ഡി​​​യി​​​ലെ ഒ​​​​രു സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലു​​​ള്ള ഡോ​​​​ക്ട​​​​ർ വി​​​​ഭു ഗാ​​​​ർ​​​​ഗി​​​നെ(60)​​​​​​​തി​​​രേ​​​യാ​​​ണു ന്യൂ​​​മാ​​​ൻ​​​ഡി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

ചി​​​കി​​​ത്സ​​​തേ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ 60 വ​​​യ​​​സു​​​ള്ള ഇ​​​ക്ബാ​​​ലി​​​നോ​​​ട് ഉ​​​ട​​​ൻ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ഡോ​​​ക്ട​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. കി​​​ഡ്നി സ്റ്റോ​​​ൺ നീ​​​ക്കം ചെ​​​യ്യുന്നതിനു പകരം കി​​​ഡ്നി​​​ത​​​ന്നെ നീ​​​ക്കം ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് രോ​​​​ഗി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ പ​​​​രാ​​​​തി. ഡോ​​​ക്ട​​​റു​​​ടെ മു​​​റി​​​യി​​​ലേ​​​ക്ക് ഐ​​​സ്ബാ​​​ഗി​​​ൽ കി​​​ഡ്നി മാ​​​റ്റു​​​ന്ന​​​താ​​​യി ക​​​ണ്ടു​​​വെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ളു​​ടെ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.