ആധാർ വിവരങ്ങൾ പോലീസിനു കൈമാറില്ലെന്ന് യുഐഡിഎഐ
ആധാർ വിവരങ്ങൾ പോലീസിനു കൈമാറില്ലെന്ന് യുഐഡിഎഐ
Sunday, June 24, 2018 12:32 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ വി​വ​ര​ങ്ങ​ൾ കു​റ്റാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്ന് യു​ണീ​ക്ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ). ഇ​തു സം​ബ​ന്ധി​ച്ച ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ ഇ​ഷ് കു​മാ​റി​ന്‍റെ ശി​പാ​ർ​ശ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും യു​ഐ​ഡി​എ​ഐ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു കൈ​മാ​റു​ന്ന​തി​നു​ള്ള നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഹ​ൻ​സ് രാ​ജ് അ​ഹി​ർ പ​റ​ഞ്ഞി​രു​ന്നു.

ആ​ധാ​ർ നി​യ​മ​ത്തി​ലെ 29-ാം വ​കു​പ്പ് പ്ര​കാ​രം യു​ഐ​ഡി​എ​ഐ ശേ​ഖ​രി​ക്കു​ന്ന ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ മ​റ്റൊ​രു ആ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ആ ​വി​വ​ര​ങ്ങ​ൾ ആ​ധാ​ർ ന​ൽ​കു​ന്ന​തി​നും ആ​ധാ​ർ കാ​ർ​ഡ് ഉ​ട​മ​യെ തി​രി​ച്ച​റി​യു​ന്ന​തി​നും മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കൂ എ​ന്നും യു​ഐ​ഡി​എ​ഐ വ്യ​ക്ത​മാ​ക്കി.


അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും ആ​ധാ​റി​ലെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റ​ണം എ​ന്നാ​യി​രു​ന്നു ദേ​ശീ​യ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ശി​പാ​ർ​ശ. പ്ര​തി​വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന 50 ല​ക്ഷം കേ​സു​ക​ളി​ൽ പ്ര​തി​ക​ളു​ടെ വി​ര​ല​ട​യാ​ളം പോ​ലും ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​ക്തി​ക​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്നാ​യി​രു​ന്നു ശി​പാ​ർ​ശ.

എ​ന്നാ​ൽ, 2016ലെ ​ആ​ധാ​ർ നി​യ​മ​ത്തി​ൽ 33-ാം വ​കു​പ്പ് പ്ര​കാ​രം ദേ​ശീ​യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മേ ആ​ധാ​റി​ലെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ ക​ഴി​യും. ഇ​തി​ന് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി മൂ​ൻ​കൂ​ർ വാ​ങ്ങി​യി​രി​ക്ക​ണം എ​ന്നും യു​ഐ​ഡി​എ​ഐ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.