റബർ: കേന്ദ്രം പഠിക്കുന്നു,പരിഹാരമില്ല
റബർ: കേന്ദ്രം പഠിക്കുന്നു,പരിഹാരമില്ല
Saturday, June 23, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി: റ​ബ​ർ വി​ല​യി​ടി​വ് പി​ടി​ച്ചുനി​ർ​ത്തി ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നു​മെടുക്കാതെ വീ​ണ്ടും പഠന സ​മി​തി​ക​ളെ നി​യോ​ഗി​ച്ചു കേ​ന്ദ്രസ​ർ​ക്കാ​ർ. റ​ബ​ർ വി​ല​യി​ടി​വി​നെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന് ബി​എം​എ​സ് പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പുന​ൽ​കി.

വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​രും ഉ​ത്പാ​ദ​ക​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ത്രി​ക​ക്ഷിസ​മി​തി​യെ ആ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി വാ​ണി​ജ്യമ​ന്ത്രി സു​രേ​ഷ് പ്ര​ഭു അ​റി​യി​ച്ച​ത്. തോ​ട്ടം മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. റ​ബ​ർ, തേ​യി​ല തോട്ടങ്ങൾക്കു പു​റ​മേ മ​ത്സ്യ​ബ​ന്ധ​നമേ​ഖ​ല, ബീ​ഡി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ, ചെ​റു​കി​ട സം​ര​ംഭ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചുകൂ​ടി പ​ഠി​ച്ച് സ​മി​തി റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22ന് ​വാ​ണി​ജ്യ​മ​ന്ത്രി​യു​മാ​യി സം​സ്ഥാ​ന കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ, എം​പി​മാ​രാ​യ ജോ​സ്.​കെ. മാ​ണി, സി.​എ​ൻ. ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ റ​ബ​ർ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത ക​ർ​മ​സേ​ന രൂ​പീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പുന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ർ​ച്ച് 16ന് കർമസേന രൂ​പീ​ക​രി​ച്ച​ത്. ഒ​ടു​വി​ൽ ഇ​ന്ന​ലെ ബി​എം​എ​സ് പ്ര​തി​നി​ധി​ക​ൾ ക​ണ്ട​പ്പോ​ഴും റ​ബ​ർ മേ​ഖ​ല​യി​ലെ വി​ല​യി​ടി​വ് ഉ​ൾ​പ്പെടെ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഒ​രു സ​മി​തി​യെ നി​യോ​ഗി​ക്കും എ​ന്നാ​ണ് സു​രേ​ഷ് പ്ര​ഭു ഉ​റ​പ്പുന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ഇ​ത് റ​ബ​ർ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം നി​യ​മി​ക്കു​ന്ന പു​തി​യ ഉ​ന്ന​ത ത​ല സ​മി​തി​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളിപ്ര​ശ്ന​ങ്ങ​ൾകൂ​ടി ഉ​യ​ർ​ത്തിപ്പി​ടി​ച്ചാ​ണ് ബി​എം​എ​സ് പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യെ ക​ണ്ട​ത്. ഇ​ത​നു​സ​രി​ച്ച് റ​ബ​ർ, തേ​യി​ലത്തോ​ട്ടം മേ​ഖ​ല ഉ​ൾ​പ്പെ​ടെ ഫി​ഷ​റീ​സ്, ബീ​ഡി തൊ​ഴി​ലാ​ളി പ്ര​ശ്ന​ങ്ങ​ൾകൂ​ടി പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് പു​തി​യ സ​മി​തി​യെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ക​ർ​മ​സ​മി​തി എ​ന്താ​യി?

ക​ർ​ഷ​ക​രു​ടെ അ​ട​ക്കം റ​ബ​ർ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ സ​മ​ഗ്ര​മാ​യി പ​ഠി​ക്കു​ന്ന​തി​നും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നാ​യി ക​ർ​മ സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്ന​ത്. ഹ്രസ്വ-ദീർഘകാല പദ്ധതികളും തയാറാക്കാനാവശ്യപ്പെട്ടിരുന്നു.

ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യായില്ല. തോ​ട്ടം മേ​ഖ​ല​യി​ലെ ഉത്പാ​ദ​ക​രും ക​ർ​ഷ​ക​രും മ​റ്റു വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ തേ​ടി​പ്പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇപ്പോഴത്തെ ഇ​ട​പെ​ട​ലെ​ന്നാ​ണ് വാ​ണി​ജ്യ മ​ന്ത്രാ​ല​യം പറയുന്നത്.

കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​വ​നാ​യു​ള്ള ക​ർ​മസ​മി​തി​യി​ൽ ത്രി​പു​ര ചീ​ഫ് സെ​ക്ര​ട്ട​റി കോ-​ചെ​യ​ർ​മാ​നും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ലാ​ന്‍റേ​ഷ​ൻ വി​ഭാ​ഗം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ർ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പോ​ളി​സി ആ​ൻ​ഡ് പ്ര​മോ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കൃ​ഷി മ​ന്ത്രാ​ല​യം പ്ര​തി​നി​ധി, സം​സ്ഥാ​ന കൃ​ഷിവ​കു​പ്പ് പ്ര​തി​നി​ധി, ത്രി​പു​ര കൃ​ഷിവ​കു​പ്പ് പ്ര​തി​നി​ധി, റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.

വി​ല​യി​ടി​വി​നു പ​രി​ഹാ​ര​മി​ല്ല

റ​ബ​ർ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​യ വി​ല​ത്ത​ക​ർ​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടു​ന്ന വി​ധ​ത്തി​ലാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യും സ്വ​ാഭാ​വി​ക റ​ബ​ർ നി​കു​തി​ര​ഹി​ത​മാ​യി ഇ​റ​ക്കുമ​തി ചെ​യ്യു​ന്ന​തി​ന് കേ​ന്ദ്രസ​ർ​ക്കാ​ർ അ​ടു​ത്ത​യി​ടെ അ​നു​മ​തി ന​ൽ​കി​യ​ത്. വ്യവ​സാ​യി​ക​ൾ​ക്ക് വ​ൻ ലാ​ഭംകൊ​യ്യാ​ൻവേ​ണ്ടി​യു​ള്ള ഈ ​ന​ട​പ​ടി ക​ർ​ഷ​ക​ർ​ക്കു വ​ൻ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

ന​ട​പ​ടി​ക​ൾ അ​ക​ലെ​യ​ക​ലെ

റ​ബ​ർ കൃഷി സ​ബ്സി​ഡി അ​പേ​ക്ഷപോ​ലും അ​ടു​ത്ത കാ​ലം വ​രെ വാ​ങ്ങി​യി​ട്ടി​ല്ല. റ​ബ​ർ ബോ​ർ​ഡ് ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. ട​യ​ർ ഉ​ത്പാ​ദ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കേ​ന്ദ്രം ചൈ​ന​യി​ൽ നി​ന്നു​ള്ള ട​യ​ർ ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചി​രു​ന്നു. ആ​ന്‍റി ഡം​പിം​ഗ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​യി​രു​ന്നു ഈ ​ന​ട​പ​ടി. എന്നാൽ ക​ർ​ഷ​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി റ​ബ​ർ ഇ​റ​ക്കു​മ​തി​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടുന്നതിന് ആരും ചെവികൊടുക്കുന്നില്ല. റ​ബ​ർ പു​തി​യ കൃ​ഷി​ക്കും, പു​നഃ​കൃ​ഷി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ല.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.