ആധാർ കാർഡ് വിവരങ്ങൾ പോലീസിനു കൈമാറുന്നു
ആധാർ കാർഡ് വിവരങ്ങൾ പോലീസിനു കൈമാറുന്നു
Saturday, June 23, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​ക​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പോ​ലീ​സി​നു കൈ​മാ​റാ​നു​ള്ള നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. കു​റ്റാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​വ​ര ശേ​ഖ​ര​ണ​ത്തി​ൽ വ്യ​ക്തി​ഗ​ത ആ​ധാ​ർ വി​വ​ര​ങ്ങ​ൾ കൂ​ടി പോ​ലീ​സി​ന് ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഹംസ് രാ​ജ് അ​ഹി​ർ ആ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​സു​ക​ൾ തെ​ളി​യി​ക്കു​ന്ന​തി​നും അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ആ​ധാ​ർ രേ​ഖ​ക​ൾ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യാ​ണ് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്ന ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മു​ന്നി​ൽ വെ​ച്ച​ത്. ആ​ധാ​റി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ൽ​കാ​തെ കേ​സു​ക​ളി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ മാ​ത്രം ന​ൽ​ക​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്ന​ത്.


ആ​ധാ​ർ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ലും ജ​യി​ൽ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​യും കേ​ന്ദ്ര മ​ന്ത്രി​സ​ഭ ച​ർ​ച്ച ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ര​ല​ട​യാ​ള ബ്യൂ​റോ ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.