സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു തുടക്കമായി
സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു തുടക്കമായി
Saturday, June 23, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​രു​പ​ത്തി​ര​ണ്ടാം പാ​ർ​ട്ടി കോ​ണ്‍ഗ്ര​സി​നു​ശേ​ഷം ചേ​രു​ന്ന സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ന് ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ തു​ട​ക്ക​മാ​യി. മൂ​ന്നു ദി​വ​സ​മാ​ണ് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം. പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​വും ഇ​ന്ന​ലെ ചേ​ർ​ന്നി​രു​ന്നു. പാ​ർ​ട്ടി കോ​ണ്‍ഗ്ര​സ് തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം വി​ശാ​ല പ്ര​തി​പ​ക്ഷ ഐ​ക്യം, തെ​ര​ഞ്ഞെ​ടു​പ്പു ധാ​ര​ണ എ​ന്നീ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. പ്ര​ധാ​ന​മാ​യും പാ​ർ​ട്ടി ചു​മ​ത​ല​ക​ൾ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് വി​ഭ​ജി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​കു​ക. കോ​ണ്‍ഗ്ര​സ് ബ​ന്ധം സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന അം​ഗം വി.​എസ്. അ​ച്യു​താ​ന​ന്ദ​ൻ ഉ​ൾപ്പെടെ യു​ള്ള​വ​ർ സം​സാ​രി​ക്കു​മെ​ന്നാ​ണു സൂ​ച​ന.


പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന പാ​ർ​ട്ടി​ക​ളെ​ല്ലാം സ​ഖ്യ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ക്കു​ന്ന സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലും സ​മ​കാ​ലി​ക രാഷ്‌ട്രീയ സാ​ഹ​ച​ര്യം ത​ന്നെ​യാ​കും പ്ര​ധാ​ന​മാ​യും വി​ല​യി​രു​ത്തു​ക. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജരിവാ​ൾ ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ച് കോ​ണ്‍ഗ്ര​സി​ത​ര മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കൊ​പ്പം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കൂ​ടി​യാ​യ പി​ണ​റാ​യി വി​ജ​യ​നും അ​ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.