മല്ലികാർജുൻ ഖാർഗെയ്ക്കും വി.ഡി. സതീശനും പുതിയ ചുമതലകൾ
മല്ലികാർജുൻ ഖാർഗെയ്ക്കും വി.ഡി. സതീശനും പുതിയ ചുമതലകൾ
Saturday, June 23, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: കോണ്‍ഗ്ര​സി​ന്‍റെ ലോ​ക്സ​ഭ​യി​ലെ ക​ക്ഷി നേ​താവ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ മ​ഹാ​രാഷ്‌ട്രയു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശനെ ഒ​ഡീ​ഷ​യു​ടെ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ നി​യ​മി​ച്ചു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ പ്ര​കാ​ശി​നെ മാ​റ്റി​യാ​ണു ഖാ​ർ​ഗെ​യെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത്.

കേ​ന്ദ്ര​മ​ന്ത്രി ജെ.​ഡി. ശീ​ലം, കോ​ണ്‍ഗ്ര​സ് സേ​വാ​ദ​ൾ മു​ൻ മേ​ധാ​വി മ​ഹേ​ന്ദ്ര ജോ​ഷി എ​ന്നി​വ​രെ സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, ഒ​ഡീ​ഷ, മി​സോ​റാം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യും രാ​ഹു​ൽ ഗാ​ന്ധി പു​നഃ​സം​ഘ​ടി​പ്പി​ച്ചു.


ഒ​ഡീ​ഷ​യി​ൽ ജി​തി​ൻ പ്ര​സാ​ദ്, നൗ​ഷാ​ദ് സോ​ള​ങ്കി എ​ന്നി​വ​രെയും രാ​ജ​സ്ഥാ​നി​ൽ കു​മാ​രി ഷെ​ൽ​ജ​യെയും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അ​ധ്യക്ഷരാക്കി. മ​ധ്യ​പ്ര​ദേ​ശി​ൽ മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി, ഛത്തീ​സ്ഗ​ഡി​ൽ ഭു​വ​നേ​ശ്വ​ർ കാ​ൾ​ട, മി​സോ​റാ​മി​ൽ ലു​സി​ഞ്ഞോ ഫെ​ലോ​റി​യോ എ​ന്നി​വ​രെ​യും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷന്മരാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.