മഹാരാഷ്‌ട്രയിൽ അഡ്വക്കറ്റ് ജനറലിനു സഹമന്ത്രി പദവി
Saturday, June 23, 2018 12:58 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ൽ അ​​ശു​​തോ​​ഷ് കും​​ഭ​​കോ​​ണി​​ക്ക് സ​​ഹ​​മ​​ന്ത്രി​​പ​​ദ​​വി ന​​ല്കി. വ്യാ​​ഴാ​​ഴ്ച​​യാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച് സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വു​​ണ്ടാ​​യ​​ത്.

ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​യും 20 ല​​ക്ഷം രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന കാ​​റും ഡ്രൈ​​വ​​റും അ​​ശു​​തോ​​ഷ് കും​​ഭ​​കോ​​ണി​​ക്കു ല​​ഭ്യ​​മാ​​കും. അ​​തേ​​സ​​മ​​യം, അ​​ശു​​തോ​​ഷ് കു​​ഭ​​കോ​​ണി സ​​ഹ​​മ​​ന്ത്രി പ​​ദ​​വി സ്വീ​​ക​​രി​​ക്ക​​രു​​തെ​​ന്നു മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​നും മു​​ൻ മ​​ന്ത്രി​​യു​​മാ​​യ ബി.​​എ. ദേ​​ശാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ൽ ഭ​​ര​​ണ​​ഘ​​ട​​നാ പ​​ദ​​വി​​യാ​​ണെ​​ന്നും സ​​ർ​​ക്കാ​​രി​​നോ​​ട​​ല്ല, സം​​സ്ഥാ​​ന​​ത്തോ​​ടാ​​ണു എ​​ജി​​ക്കു ബാ​​ധ്യ​​ത​​യു​​ള്ള​​തെ​​ന്നും ദേ​​ശാ​​യി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.