മാങ്ങ പറിച്ചതിന്‍റെ പേരിൽ പത്തുവയസുകാരനെ വെടിവച്ചു കൊന്നു
Saturday, June 23, 2018 12:58 AM IST
ഖ​​ഗാ​​രി​​യ: ബി​​ഹാ​​റി​​ൽ മാ​​ങ്ങ പ​​റി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ പ​​ത്തു​​വ​​യ​​സു​​കാ​​ര​​നെ തോ​​ട്ടം കാ​​വ​​ൽ​​ക്കാ​​ര​​ൻ വെ​​ടി​​വ​​ച്ചു കൊ​​ന്നു. ഖ​​ഗാ​​രി​​യ ജി​​ല്ല​​യി​​ലെ മാ​​വി​​ൻ​​തോ​​ട്ട​​ത്തി​​ലെ മാ​​വി​​ൽ ക​​യ​​റി മാ​​ങ്ങ പ​​റി​​ച്ച സ​​ത്യം എ​​ന്ന കു​​ട്ടി​​യാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഷേ​​ർ​​ഗ​​ഡ് സ്വ​​ദേ​​ശി​​യാ​​ണു സ​​ത്യം. കു​​ട്ടി മാ​​ങ്ങ പ​​റി​​ക്കു​​ന്ന​​തു ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട കാ​​വ​​ൽ​​ക്കാ​​ര​​ൻ രാ​​മ യാ​​ദ​​വ് കു​​ട്ടി​​യോ​​ട് മാ​​വി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. കു​​ട്ടി ഇ​​തു കൂ​​ട്ടാ​​ക്കാ​​തെ മാ​​ങ്ങ പ​​റി​​ച്ച​​തോ​​ടെ പ്ര​​കോ​​പി​​ത​​നാ​​യ രാ​​മ യാ​​ദ​​വ് കു​​ട്ടി​​യെ വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.