കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 2.12 ലക്ഷം കോടിയാക്കും: പ്രധാനമന്ത്രി
കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 2.12 ലക്ഷം കോടിയാക്കും: പ്രധാനമന്ത്രി
Thursday, June 21, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: കൃ​ഷി​യി​ൽ നി​ന്ന് ഇ​ര​ട്ടി​ലാ​ഭം നേ​ടു​ന്ന​തി​നാ​യി ബ​ജ​റ്റി​ൽ കാ​ർ​ഷി​ക വി​ഹി​ത​ത്തി​നു​ള്ള വി​ഹി​തം 2.12 ല​ക്ഷം കോ​ടി​യാ​ക്കി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 2022ഓ​ടെ നി​ല​വി​ലെ കാ​ർ​ഷി​ക വ​രു​മാ​നം ഇ​ര​ട്ടി​യാ​കും. രാ​ജ്യ​ത്തെ 600 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രു​മാ​യി ന​മോ ആ​പ്പി​ലൂ​ടെ ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കാ​ർ​ഷി​ക വൃ​ത്തി​ക്കു​ള്ള പ​ര​മാ​വ​ധി ചെ​ല​വ് കു​റ​യ്ക്കു​ക, വി​ള​യു​ടെ ന്യാ​യ​വി​ല വ​ർ​ധി​പ്പി​ക്കു​ക, വി​ള​നാ​ശം ത​ട​യു​ക, വ​രു​മാ​ന​ത്തി​ന്‍റെ ഇ​ത​ര സ്രോ​ത​സു​ക​ൾ സൃ​ഷ്ടി​ക്കു​ക എ​ന്നി നാ​ലു കാ​ര്യ​ങ്ങ​ളി​ലൂ​ടെ കൃ​ഷി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​ത്. മ​ണ്ണി​ന്‍റെ ഫ​ലഭൂഷ്ഠി വി​ശ​ദ​മാ​ക്കു​ന്ന സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ന്യാ​യ​വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​തി​നു ഓ​ണ്‍ലൈ​ൻ വി​പ​ണ​ന സം​വി​ധാ​ന​മാ​യ ഇ-​നാം ആ​രം​ഭി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.


2010-14ൽ 250 ​മി​ല്യ​ണ്‍ ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ശ​രാ​ശ​രി ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്നി​ട​ത്ത് 2017-18 കാ​ല​ത്ത് 280 മി​ല്യ​ണ്‍ ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ധാ​ന്യ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന ക്ഷ​മ​ത 10.5 ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു. 2018-19 വ​ർ​ഷ​ത്തി​ൽ ഉ​ത്പാ​ദ​ന ചെ​ല​വി​ന്‍റെ 150 ശ​ത​മാ​നം തു​ക വ​രു​മാ​ന​മാ​യി ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. അ​ത് 2022ഓ​ടെ ഇ​ര​ട്ടി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ന​രേ​ന്ദ്ര മോ​ദി വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.