ആന്ധ്രായിൽ ആരുമായും കോൺഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് ഉമ്മൻ ചാണ്ടി
ആന്ധ്രായിൽ ആരുമായും കോൺഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് ഉമ്മൻ ചാണ്ടി
Thursday, June 21, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ഒ​രു ക​ക്ഷി​യു​മാ​യും കോ​ണ്‍ഗ്ര​സ് സ​ഖ്യ​മു​ണ്ടാ​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു സം​സ്ഥാ​ന​ത്തേ​ക്കു പോ​യ​തി​നു​ശേ​ഷം ഇ​ന്ന​ലെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്ധ്രാ​യി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി പ​ത്ര​സ​മ്മേ​ള​ന​വും ന​ട​ത്തി.

അ​തി​നി​ടെ, രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍ഗ്ര​സി​നു വി​ട്ടു കൊ​ടു​ത്ത​ത് സം​ബ​ന്ധി​ച്ചു പ്ര​ഫ. പി.​ജെ കു​ര്യ​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കു​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ കു​ര്യ​ന് അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി വി​ഷ​യം അ​വ​സാ​നി​പ്പി​ച്ചു. കോ​ണ്‍ഗ്ര​സ് ഒ​രു ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണ്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ആ​ർ​ക്കും പ​രാ​തി പ​റ​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. കേ​ര​ള​ത്തി​ൽ ന​ട​ന്ന രാ​ഷ്‌ട്രീയ​കാ​ര്യ സ​മി​തി​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ച് നേ​ര​ത്തെ ത​ന്നെ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.