നാലു ദശകത്തിനിടെ കാഷ്മീർ എട്ടാം തവണ ഗവർണർഭരണത്തിലേക്ക്
നാലു ദശകത്തിനിടെ കാഷ്മീർ എട്ടാം തവണ ഗവർണർഭരണത്തിലേക്ക്
Wednesday, June 20, 2018 1:03 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​ർ നാ​​​ലു ദ​​​ശ​​​ക​​​ത്തി​​​നി​​​ടെ ഗ​​​വ​​​ർ​​​ണ​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​ലാ​​​യ​​​ത് ഇപ്പോൾ എ​​​ട്ടാം ത​​​വ​​​ണ ഗ​​​വ​​​ർ​​​ണ​​​ർ​​​ഭ​​​ര​​​ണത്തി​​​ലാ​​​കാ​​​ൻ ഒരുങ്ങുന്നു. ഗ​​​വ​​​ർ​​​ണ​​​ർ എ​​​ൻ.​​​എ​​​ൻ. വോഹ്റ​​​യു​​​ടെ കാ​​​ല​​​ത്തെ നാലാം ഗ​​​വ​​​ർ​​​ണ​​​ർ​​​ഭ​​​ര​​​ണമാകും ഇത്. കാ​​​ഷ്മീ​​​ർ ഇ​​​തി​​​നു മു​​​ന്പ് ഏ​​​ഴു ത​​​വ​​​ണ ഗ​​​വ​​​ർ​​​ണ​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​ലാ​​​യ​​​തി​​​ൽ പ​​​ല വി​​​ധ​​​ത്തി​​​ൽ പ​​​ങ്കു വ​​​ഹി​​​ച്ച​​​യാ​​​ളാ​​​ണ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ഫ്തി മു​​​ഹ​​​മ്മ​​​ദ് സ​​​യീ​​​ദ്.​ അ​​​വ​​​സാ​​​നം കാ​​​ഷ്മീ​​​ർ ഗ​​​വ​​​ർ​​​ണ​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​ലാ​​​യ​​​തു മു​​​ഫ്തി​​​യു​​​ടെ നി​​ര്യാ​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു.

കാ​​ഷ്മീ​​രി​​ലെ ഗ​​വ​​ർ​​ണ​​ർ​​ഭ​​ര​​ണം

1977 മാ​​​ർ​​​ച്ച് 26-ജൂ​​ലൈ ഏ​​ഴ് (105 ദി​​​വ​​​സം)


ഷേ​​​ക്ക് മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു​​​ള്ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള പി​​​ന്തു​​​ണ മു​​​ഫ്തി മു​​​ഹ​​​മ്മ​​​ദ് സ​​​യീ​​​ദ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ കോ​​​ൺ​​​ഗ്ര​​​സ് പി​​​ൻ​​​വ​​​ലി​​ച്ചു. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ ഗ​​​വ​​​ർ​​​ണ​​​ർ​​​ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ച്ചു.

1986 മാ​​​ർ​​​ച്ച് ആ​​റ്-​​ന​​വം​​ബ​​ർ ഏ​​ഴ്(246 ദി​​​വ​​​സം)

ഗു​​​ലാം മു​​​ഹ​​​മ്മ​​​ദ് (ജി.എം) ഷാ​​​യു​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള പി​​​ന്തു​​​ണ മു​​​ഫ്തി മു​​​ഹ​​​മ്മ​​​ദ് സ​​​യീ​​​ദ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ കോ​​​ൺ​​​ഗ്ര​​​സ് പി​​​ൻ​​​വ​​​ലി​​​ച്ചു. ഫാ​​​റൂ​​​ഖ് അ​​​ബ്ദു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​നെ മ​​​റി​​​ച്ചി​​​ട്ടാ​​​യി​​​രു​​​ന്നു ഷാ 1984​​​ൽ സ​​​ർ​​​ക്കാ​​​രു​​​ണ്ടാ​​​ക്കി​​​യ​​​ത്. ​ഫാ​​​റൂ​​​ഖും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന രാ​​​ജീ​​​വ്ഗാ​​​ന്ധി​​​യും സ​​​ഖ്യ​​​മുണ്ടാക്കിയതിനെ​​​ത്തു​​​ട​​​ർ​​​ന്ന് നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ് വീണ്ടും അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി.

1990 ജ​​​നു​​​വ​​​രി 19-1996 ഒ​​ക്‌​​ടോ​​ബ​​ർ ഒ​​ന്പ​​ത് (​​​ആ​​​റു വ​​​ർ​​​ഷം 264 ദി​​​വ​​​സം)


കാ​​​ഷ്മീ​​​ർ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ല​​​മ​​​ർ​​​ന്ന​​​പ്പോ​​​ൾ ജ​​​ഗ്‌​​​മോ​​​ഹ​​​നെ ഗ​​​വ​​​ർ​​​ണ​​​റാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ചു. ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഫാ​​​റൂ​​​ഖ് അ​​​ബ്ദു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു. അ​​​ന്ന​​​ത്തെ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്തരമ​​​ന്ത്രി മു​​​ഫ്തി മു​​​ഹ​​​മ്മ​​​ദ് സ​​​യീ​​​ദാ​​​ണ്, ഫാ​​​റൂ​​​ഖിന്‍റെ എ​​​തി​​​ർ​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ച് ജ​​​ഗ്‌​​​മോ​​​ഹ​​​നെ നി​​​യ​​​മി​​​ച്ച​​​ത്. 1996-ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ‌​​​ഫ​​​റ​​​ൻ​​​സ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി.


2002 ഒ​​​ക്ടോ​​​ബ​​​ർ 18-ന​​വം​​.ര​​ണ്ട് (15 ദി​​​വ​​​സം)

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട ഫാ​​​റൂ​​​ഖ് അ​​​ബ്ദു​​​ള്ള കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ചു. ആ​​​ർ​​​ക്കും ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന സ​​​ഭ​​​യി​​​ൽ പിന്നീടു പി​​​ഡി​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സും സ്വ​​​ത​​​ന്ത്ര​​​രും ചേ​​​ർ​​​ന്ന് സ​​​ർ​​​ക്കാ​​​രു​​​ണ്ടാ​​​ക്കി.

2008 ജൂ​​​ലൈ 11-2009 ജ​​നു​​വ​​രി അ​​ഞ്ച് (178 ദി​​​വ​​​സം)


ഗു​​​ലാം ന​​​ബി ആ​​​സാ​​​ദി​​​ന്‍റെ കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള പി​​​ന്തു​​​ണ മു​​​ഫ്തി മു​​​ഹ​​​മ്മ​​​ദ് സ​​​യീ​​​ദിന്‍റെ പി​​​ഡി​​​പി പി​​​ൻ​​​വ​​​ലി​​​ച്ചു. ആ​​​സാ​​​ദ് രാ​​​ജി​​​വ​​​ച്ചു. 2009 ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന് നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിന്‍റെ ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി.

2015 ജ​​​നു​​​വ​​​രി ഒ​​ന്പ​​ത്-​​മാ​​ർ​​ച്ച് ഒ​​ന്ന് (51 ദി​​​വ​​​സം)
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ർ​​​ക്കും ഭൂ​​​രി​​​പ​​​ക്ഷമില്ല. ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള ജ​​​നു​​​വ​​​രി ഏ​​​ഴി​​​നു രാ​​​ജി​​​വ​​​ച്ചു. 2015 മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നു മു​​​ഫ്തി മു​​​ഹ​​​മ്മ​​​ദ് സ​​​യീ​​​ദി​​​ന്‍റെ പി​​​ഡി​​​പി-​​​ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി.

2016 ജ​​​നു​​​വ​​​രി എ​​ട്ട്-​​ഏ​​പ്രി​​ൽ നാ​​ല് (87 ദി​​വ​​സം)

മു​​ഫ്തി മു​​ഹ​​മ്മ​​ദ് സ​​യീ​​ദി​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​ര​​ണം വൈ​​കി. 2016 ഏ​​​പി​​​ൽ നാ​​​ലി​​​നു മെ​​​ഹ്ബൂ​​​ബ മു​​ഫ്തി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.