മക്കൾ വീട്ടിൽനിന്നു പുറത്താക്കിയെന്നും ഉപദ്രവിക്കുന്നുവെന്നും അർജുൻ സിംഗിന്‍റെ ഭാര്യ
Wednesday, June 20, 2018 1:03 AM IST
ഭോ​​പ്പാ​​ൽ: മ​​ക്ക​​ൾ ഉ​​പ​​ദ്ര​​വി​​ക്കു​​ന്നു​​വെ​​ന്നും ത​​ന്‍റെ വീ​​ട്ടി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി​​യെ​​ന്നും ആ​​രോ​​പി​​ച്ച് മ​​ധ്യ​​പ്ര​​ദേ​​ശ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​ർ​​ജു​​ൻ സിം​​ഗി​​ന്‍റെ ഭാ​​ര്യ സ​​രോ​​ജ് കു​​മാ​​രി കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. മ​​ധ്യ​​പ്ര​​ദേ​​ശ് നി​​യ​​മ​​സ​​ഭ​​യി​​ലെ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യ അ​​ജ​​യ് സിം​​ഗ്, അ​​ഭി​​മ​​ന്യു സിം​​ഗ് എ​​ന്നീ മ​​ക്ക​​ൾ​​ക്കെ​​തി​​രേ​​യാ​​ണ് എ​​ൺ​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ സ​​രോ​​ജ്കു​​മാ​​രി ഗാ​​ർ​​ഹി​​ക പീ​​ഡ​​ന നി​​യ​​മ​​പ്ര​​കാ​​രം കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

മ​​ക​​ൾ വീ​​ണാ സിം​​ഗ്, എ​​ൻ​​ആ​​ർ​​ഐ ബി​​സി​​ന​​സു​​കാ​​ര​​ൻ സാം ​​വ​​ർ​​മ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം കോ​​ട​​തി​​യി​​ൽ നേ​​രി​​ട്ടെ​​ത്തി​​യാ​​ണു സ​​രോ​​ജ്കു​​മാ​​രി പ​​രാ​​തി ന​​ല്കി​​യ​​ത്. അ​​ജ​​യ് സിം​​ഗി​​ന്‍റെ ഭാ​​ര്യ സു​​നീ​​തി സിം​​ഗി​​ന്‍റെ പേ​​രും പ​​രാ​​തി​​യി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്നു​​ണ്ട്. ഗ്രേ​​റ്റ​​ർ നോ​​യി​​ഡ​​യി​​ലെ അ​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ലാ​​ണു സ​​രോ​​ജ്കു​​മാ​​രി ഇ​​പ്പോ​​ൾ താ​​മ​​സി​​ക്കു​​ന്ന​​ത്. ത​​ന്‍റെ വീ​​ട്ടി​​ൽ താ​​മ​​സി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും മ​​ക​​ൻ അ​​ജ​​യ് സിം​​ഗി​​നെ അ​​വി​​ടെ​​നി​​ന്ന് ഒ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്നും സ​​രോ​​ജ്കു​​മാ​​രി പ​​രാ​​തി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.