ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ തകർക്കാൻ ഭീകരരുടെ നീക്കം
ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ തകർക്കാൻ ഭീകരരുടെ നീക്കം
Monday, June 18, 2018 1:06 AM IST
ശ്രീ​​​​​​ന​​​​​​ഗ​​​​​​ർ: ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​രി​​​​​​ൽ സൈ​​​​​​ന്യം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന ബു​​​​​​ള്ള​​​​​​റ്റ് പ്രൂ​​​​​​ഫ് ബ​​​​​​ങ്ക​​​​​​റു​​​​​​ക​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ പു​​​​​​തി​​​​​​യ വി​​​​​​ദ്യ​​​​​​യു​​​​​​മാ​​​​​​യി ഭീ​​​​​​ക​​​​​​ര​​​​​​ർ. എ​​​​​​കെ 47 തോ​​​​​​ക്കി​​​​​​ൽ ലെ​​​​​ഡി​​​​​നു പ​​​​​ക​​​​​രം സ്റ്റീ​​​​​​ൽ വെ​​​​​​ടി​​​​​​യു​​​​​​ണ്ട​​​​​​ക​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചാ​​​​​​ണ് ഭീ​​​​​​ക​​​​​​ര​​​​​​ർ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തെ​​​​​​ന്ന് സൈ​​​​​ന്യം ക​​​​​ണ്ടെ​​​​​ത്തി. ല​​​​​​ത്പോ​​​​​​റ​​​​​​യി​​​​​​ലെ സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് കാ​​​​​​ന്പി​​​​​​നു നേ​​​​​​രേ പു​​​​​​തു​​​​​​വ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യ ചാ​​​​​​വേ​​​​​​ർ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഇ​​​​​​ത്ത​​​​​​രം വെ​​​​​​ടി​​​​​​യു​​​​​​ണ്ട​​​​​​ക​​​​​​ളാ​​​​​​ണ് ജെ​​​​​​യ്ഷെ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ഭീ​​​​​​ക​​​​​​ര​​​​​​ർ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​ത്. സൈ​​​​​​നി​​​​​​ക​​​​​​ർ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചി​​​​​​രു​​​​​​ന്ന ബു​​​​​​ള്ള​​​​​​റ്റ് പ്രൂ​​​​​​ഫ് ഷീ​​​​​​ൽ​​​​​​ഡു​​​​​​ക​​​​​​ൾ ഭീ​​​​​​ക​​​ര​​​​​​ർ ന​​​​​​ട​​​​​​ത്തി​​​​​​യ വെ​​​​​​ടി​​​​​​വ​​​​​​യ്പ്പി​​​​​​ൽ ത​​​​​​ക​​​​​​ർ​​​​​​ന്നി​​​​​​രു​​​​​​ന്നു. ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ അ​​​​​​ഞ്ചു സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് സൈ​​​​​​നി​​​​​​ക​​​​​​രാ​​​​​​ണു വീ​​​​​​ര​​​​​​മൃ​​​​​​ത്യു വ​​​​​​രി​​​​​​ച്ച​​​​​​ത്.


സൈ​​​​​ന്യം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത ആ​​​​​യു​​​​​ധ​​​​​ശേ​​​​​ഖ​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് സ്റ്റീ​​​​​ൽ വെ​​​​​ടി​​​​​യു​​​​​ണ്ട​​​​​ക​​​​​ൾ ല​​​​​ഭി​​​​​ച്ച​​​​​ത്. ഇ​​​​​വ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​ൻ ചൈ​​​​​​നീ​​​​​​സ് സ​​​​​​ഹാ​​​​​​യം ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടോ​​​​​യെ​​​​​ന്നും സം​​​​​​ശ​​​​​​യ​​​​​​മു​​​​​​ണ്ട്. സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ബു​​​​​​ള്ള​​​​​​റ്റ് പ്രൂ​​​​​​ഫ് ബ​​​​​​ങ്ക​​​​​​റു​​​​​​ക​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ടാ​​​​​​ണ് ഭീ​​​​​​ക​​​​​​ര​​​​​​ർ സ്റ്റീ​​​​​​ൽ വെ​​​​​​ടി​​​​​​യു​​​​​​ണ്ട​​​​​​ക​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഭീ​​​​​​ക​​​​​​ര​​​​​​രു​​​​​​ടെ പു​​​​​​തി​​​​​​യ നീ​​​​​​ക്ക​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മു​​​​​​ൻ​​​​​​ക​​​​​​രു​​​​​​ത​​​​​​ൽ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​താ​​​​​​യി ഭീ​​​​​​ക​​​​​​ര​​​​​​വി​​​​​​രു​​​​​​ദ്ധ സേ​​​​​​നാ ത​​​​​​ല​​​​​​വ​​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.