പാക് വെടിവയ്പ്: ജ​വാ​നു വീ​ര​മൃ​ത്യു
Sunday, June 17, 2018 1:23 AM IST
ജ​​​മ്മു: ജ​​​മ്മു-​​​കാ​​​ഷ്മീ​​​ർ അ​​​തി​​​ർ​​​ത്തി​​​യിൽ റം​​​സാ​​​ൻ ആ​​​ഘോ​​​ഷ​​​വേ​​​ള​​​യ്ക്കി​​​ടെ പാ​​​ക് സൈ​​​ന്യം തു​​​ട​​​ങ്ങി​​​വ​​​ച്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ​ലം​​​ഘ​​​നം തു​​​ട​​​രു​​​ന്നു.

ര​​​ജൗ​​​രി​​​യി​​​ൽ റോ​​​ന്ത്ചു​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​ൻ സം​​​ഘ​​​ത്തി​​​നു​​​നേരേ പാ​​​ക് പ​​​ട്ടാ​​​ളം ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സൈ​​​നി​​​ക​​​നു വീ​​​ര​​​മൃ​​​ത്യു. പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക​​​ർ​​​ക്കെതിരേ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​ണി​​​പ്പൂ​​​രി​​​ലെ കു​​​ൻ​​​കാ​​​കു​​​കി ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ ബി​​​കാ​​​സ് ഗു​​​ര​​​ങ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റ 21കാ​​​ര​​​നാ​​​യ സൈ​​​നി​​​ക​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. നൗ​​​ഷേ​​​ര​​​യ്ക്കു സ​​​മീ​​​പം ലാം ​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​ച്ചാ​​​ണ് ഇ​​​ന്ത്യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​ർ​​​ക്കു​​​നേരേ ആ​​​ക്ര​​​മ​​​ണം. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു.


ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ബി​​​എ​​​സ്എ​​​ഫ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു സൈ​​​നി​​​ക​​​ർ​​ക്കു ജീ​​വ​​ൻ ന​​ഷ്ട​​മാ​​യി​​രു​​ന്നു. ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ശ​​ക്ത​​മാ​​യ​​തോ​​ടെ ഈ​​​ദ് ആ​​​ഘോ​​​ഷ​​​വേ​​​ള​​​യി​​​ൽ മ​​​ധു​​​രം കൈ​​​മാ​​​റു​​​ന്ന പ​​​തി​​​വുച​​​ട​​​ങ്ങ് ഇ​​​ത്ത​​​വ​​​ണ ഇ​​​ന്ത്യൻ സൈനികർ റ​​​ദ്ദാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.