അവധിക്കു വീട്ടിലേക്കു പോയ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി
അവധിക്കു വീട്ടിലേക്കു പോയ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി
Friday, June 15, 2018 1:21 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ സൈ​​​നി​​​ക​​​നെ ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി. റം​​​സാ​​​ൻ അ​​​വ​​​ധി​​ക്കു നാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ച ര​​​ജൗ​​​രി സ്വ​​​ദേ​​​ശി ഔ​​​റം​​​ഗ​​​സേ​​​ബി​​​നെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തു​​​മ​​​ണി​​​യോ​​​ടെ ഭീ​​​ക​​​ര​​​ർ കാ​​​ർ​​​ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി അ​​​ജ്ഞാ​​​ത​​​കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്.

ഭീക​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി ഷോ​​​പ്പി​​​യാ​​​നി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ റൈ​​​ഫി​​​ൾ​​​സ് 44 -ാം ബറ്റാലിയൻ അം​​​ഗ​​​മാ​​​ണ് ഈ ​​​സൈ​​​നി​​​ക​​​ൻ. സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഒ​​​രു കാ​​​ർ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ഔ​​​റം​​​ഗ​​​സേ​​​ബി​​​നെ ഷോ​​​പ്പി​​​യാ​​​നി​​​ലേ​​​ക്കു ക​​​യ​​​റ്റി​​​വി​​​ട്ട​​​താ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കാ​​​ലാം​​​പോ​​​റ​​​യി​​​ൽ​​​വ​​​ച്ച് ഭീ​​​ക​​​ര​​​ർ കാ​​​ർ ത​​​ട​​​ഞ്ഞ് സൈ​​​നി​​​ക​​​നെ ഒ​​​പ്പം​​​കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സും സൈ​​​ന്യ​​​വും അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്.


സ​​​മാ​​​ധാ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​ഴി​​​ഞ്ഞ​​​മാ​​​സം മു​​​ത​​​ൽ ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ​​​ന​​​ട​​​പ​​​ടി​​​ക​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.