എൽപിജി: 19 കിലോഗ്രാം സിലിണ്ടറിന് 100 രൂപ കൂടും
എൽപിജി: 19 കിലോഗ്രാം സിലിണ്ടറിന് 100 രൂപ കൂടും
Sunday, May 27, 2018 1:37 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യാ​ന്ത​ര​വി​ല വ​ർ​ധി​ച്ചെ​ന്ന ന്യാ​യം പ​റ​ഞ്ഞ് എ​ണ്ണ​ക​ന്പ​നി​ക​ൾ പാ​ച​ക​വാ​ത​ക​വി​ല വീ​ണ്ടും കൂ​ട്ടു​ന്നു. സ​ബ്സി​ഡി​യി​ല്ലാ​ത്ത 19 കി​ലോ​യു​ടെ ഗാ​ർ​ഹി​കേ​ത​ര എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 100 രൂ​പ​യോ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ജൂ​ൺ ഒ​ന്നി​നാ​ണ് പു​തി​യ വി​ല പ്രാ​ബ​ല്യ​ത്തി​ലാ​കു​ക.സ​ബ്സി​ഡി​യി​ല്ലാ​ത്ത ഗാ​ർ​ഹി​കേ​ത​ര 19 കി​ലോ​ഗ്രാം എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് ഡ​ൽ​ഹിയിൽ 1167.50 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. സ​ബ്സി​ഡി​യി​ല്ലാ​ത്ത 14.2 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് ഡ​ൽ​ഹി​യി​ൽ 650.50 രൂപ ന​ൽ​ക​ണം. സ​ബ്സി​ഡി​ക്കു ശേ​ഷം ഗാ​ർ​ഹി​ക 14.2 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് ഡ​ൽ​ഹി​യി​ൽ വേ​ണ്ട​ത് 491.21 രൂ​പ.


പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ ദി​വ​സ​വും മാ​റ്റു​ന്പോ​ൾ പാ​ച​ക​വാ​ത​ക​വി​ല മാ​സം​തോ​റു​മാ​ണ് മാ​റ്റു​ന്ന​ത്. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ 20 ദി​വ​സ​ത്തോ​ളം ഇ​ന്ധ​ന​വി​ല മ​ര​വി​പ്പി​ച്ചു നി​ർ​ത്തി. അ​തി​നു​ശേ​ഷം വി​ല​വ​ർ​ധ​ന പു​ന​രാ​രം​ഭി​ച്ചു. ഇ​ന്ന​ലെ തു​ട​ർ​ച്ച​യാ​യ 13-ാം ദി​വ​സ​വും വി​ല കൂ​ട്ടി. ഇ​തോ​ടെ 13 ദി​വ​സം​കൊ​ണ്ട് പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 3.62 രൂ​പ മു​ത​ൽ 3.65 രൂ​പ​വ​രെ വ​ർ​ധി​ച്ചു. ഡീ​സ​ലി​ലെ വ​ർ​ധ​ന 3.22 രൂ​പ മു​ത​ൽ 3.26 രൂ​പ വ​രെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.