ടിക്കറ്റെടുത്ത രണ്ടു യാത്രക്കാരെ കയറ്റാതെ എയർ ഇന്ത്യ വിമാനം പറന്നു
ടിക്കറ്റെടുത്ത രണ്ടു യാത്രക്കാരെ കയറ്റാതെ എയർ ഇന്ത്യ വിമാനം പറന്നു
Sunday, May 27, 2018 1:28 AM IST
ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലെ​ന്നു കാ​ര​ണം പ​റ​ഞ്ഞ് എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്ന​ത് ര​ണ്ടു യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ. ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാഗാ​ന്ധി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. രാ​ജ്കോ​ട്ടി​ലേ​ക്കു പോ​യ വി​മാ​ന​ത്തി​ലാ​ണ് ബു​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ടു പേ​രെ ക​യ​റ്റാ​ത്തത്.

ല​ഭ്യ​മാ​യ സീ​റ്റു​ക​ളേ​ക്കാ​ൾ പ​ത്ത് ശ​ത​മാ​നം കൂ​ടു​ത​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. അ​വ​സാ​ന നി​മി​ഷം യാ​ത്ര റ​ദ്ദാ​ക്കി​യാ​ൽ അ​തു നി​ക​ത്തു​ന്ന​തി​നാ​യാ​ണ് ഈ ​അ​വ​സ​രം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്ചത്തെ സ​ർ​വീ​സി​ൽ യാ​ത്ര​ക്കാ​ർ അ​ധി​ക​മാ​ണെ​ന്നു ക​ണ്ട് അ​ധി​ക​മാ​യ​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലി​രു​ത്തി വി​മാ​നം പ​റ​ക്കു​ക​യാ​യി​രു​ന്നു. ഇവർക്കു പ​ക​രം സം​വി​ധാ​നം ഒ​രു​ക്കി​യെന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് അവകാശപ്പെട്ടു. യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​ിച്ചതിനു ശേ​ഷ​മാ​ണ് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ സൗ​ക​ര്യമൊ​രു​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ത​യാ​റാ​യ​തെ​ന്നാണു റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.