ജയിക്കാൻ എന്തും ചെയ്യണം: ഫഡ്നാവിസിന്‍റെ ശബ്ദരേഖയുമായി ശിവസേന
ജയിക്കാൻ എന്തും ചെയ്യണം: ഫഡ്നാവിസിന്‍റെ ശബ്ദരേഖയുമായി ശിവസേന
Sunday, May 27, 2018 1:28 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പാ​​​ൽ​​​ഘർ ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ക്കാ​​​ൻ എ​​​ന്തും​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര​ ഫ​​​ഡ്നാ​​​വി​​​സ് ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്ന ശ​​​ബ്ദ​​​രേ​​​ഖ രാ​​​ഷ്‌​​​ട്രീ​​​യ​​​വി​​​വാ​​​ദം സൃ​​​ഷ്ടി​​​ക്കു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പാ​​​ൽ​​​ഘറി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ ശി​​​വ​​​സേ​​​നാ മേ​​​ധാ​​​വി ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യാ​​​ണു ശ​​​ബ്ദ​​​രേ​​​ഖ പ​​​ര​​​സ്യ​​​​​​മാ​​​ക്കി​​​യ​​​ത്. ആ​രോ​പ​ണം ബി​ജെ​പി നേ​തൃ​ത്വം നി​ഷേ​ധി​ച്ചു.

ശ​ശി​വ​സേ​ന​യും ബി ​ജെ​പി​യും പാ​ൽ​ഘ​റി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​ണ്.​ശ​ബ്ദ​രേ​ഖ​യി​ൽ, ന​മ്മു​ടെ നി​ല​നി​ൽ​പ്പി​നെ ത​ട​യു​ന്ന​വ​രെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്ക​ണം, ന​മ്മ​ൾ ഇ​പ്പോ​ൾ ശാ​ന്ത​മാ​യി ഇ​രി​ക്ക​രു​ത് എ​ന്നി​ങ്ങ​നെ​യാ​ണ് ഫ​ഡ്നാ​വി​സ് ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്. “വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി ബി​ജെ​പി എ​ന്താ​ണെ​ന്നു കാ​ണി​ച്ചു​കൊ​ടു​ക്ക​ണം. പ​ണം, ശി​ക്ഷ, ഭി​ന്നി​പ്പി​ക്ക​ൽ എ​ന്നി​ങ്ങ​നെ സാ​മ ദാ​ന ഭേ​ദ ദ​ണ്ഡ​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗി​ക്ക​ണം. ഒ​രാ​ളു​ടെ​യും ഭീ​ഷ​ണി വ​ച്ചു​പൊ​റു​പ്പി​ക്ക​രു​ത്. എ​ല്ലാ​റ്റി​നും എ​ന്‍റെ പി​ന്തു​ണ​. മു​ന്നി​ൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണു​ള്ള​ത്. ചി​ല​ർ ന​മ്മു​ടെ നി​ല​നി​ൽ​പ്പി​നെ ചോ​ദ്യം​ചെ​യ്യു​ന്നു. സു​ഹൃ​ത്തു​ക്ക​ളെ​പ്പോ​ലെ പെ​രു​മാ​റു​ക​യാ​ണെ​ങ്കി​ലും പി​ന്നി​ൽ​നി​ന്നു കു​ത്തു​ക​യാ​ണ് അ​വ​ർ”- ഫ​ഡ്നാ​വി​സി​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.