ഗോവ മാനഭംഗം: മൂന്നുപേർ പിടി‍യിൽ
Sunday, May 27, 2018 1:28 AM IST
പ​​​​നാ​​​​ജി: തെ​​​​ക്ക​​​​ൻ ഗോ​​​​വ​​​​യി​​​​ലെ ബീ​​​​ച്ചി​​​​ൽ യു​​​​വ​​​​തി മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശു​​​​കാ​​​​രാ​​​​യ മൂ​​​​ന്നു​​​​പേ​​​​രെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. ഇ​​​​ൻ​​​​ഡോ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ സ​​​​ഞ്ജീ​​​​വ് ധ​​​​ന​​​​ഞ്ജ​​​​യ് പാ​​​​ൽ‍(23), രാം ​​​​സ​​​​ന്തോ​​​​ഷ് ഭാ​​​​രി​​​​യ(19), വി​​​​ശ്വാ​​​​സ് മ​​​​ക്രാ​​​​ന(23)​​ എ​​​​ന്നി​​​​വ​​​​രെ​​യാ​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി സെ​​​​ർ​​​​നാ​​​​ഭ​​​​ടിം ബീ​​​​ച്ചി​​​​ൽ പു​​രു​​ഷ​​സു​​ഹൃ​​ത്തി​​​​നൊ​​​​പ്പം വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ യു​​​​വ​​​​തി​​​​യെ മൂ​​​​ന്നു​​​​പേ​​​​ർ ക​​​​ട​​​​ന്നു​​പി​​​​ടി​​​​ക്കു​​​​ക​​​​യും ക​​​​ത്തി​​​​കൊ​​​​ണ്ടു വ​​​​സ്ത്രം കീ​​​​റി​​​​മു​​​​റി​​​​ച്ച​​​​ശേ​​​​ഷം മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യു​​മാ​​​​യി​​​​രു​​​​ന്നു. പോ​​​​ലീ​​​​സി​​​​നെ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ചാ​​​​ൽ മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി. യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ മൂ​​​​വ​​​​രെ​​​​യും പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.