എ​ൻ​ഡി​എ​യ്ക്കു സീ​റ്റ് കു​റ​യും; യു​പി​എ ഇ​ര​ട്ടി​യി​ലേ​റെ​യാ​കും
എ​ൻ​ഡി​എ​യ്ക്കു സീ​റ്റ് കു​റ​യും; യു​പി​എ ഇ​ര​ട്ടി​യി​ലേ​റെ​യാ​കും
Saturday, May 26, 2018 1:10 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ ലോ​ക്സ​ഭ​യി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ 274 സീ​റ്റോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ. 2014 ൽ 336 ​സീ​റ്റ് നേ​ടി​യ​താ​ണ്. അ​ന്ന് 60 സീ​റ്റ് മാ​ത്രം ല​ഭി​ച്ച യു​പി​എ​യ്ക്കു 164 സീ​റ്റ് കി​ട്ടും. മ​റ്റു ക​ക്ഷി​ക​ൾ 147-ൽ​നി​ന്ന് 105 ലേ​ക്കു താ​ഴും.

എ​ബി​പി ന്യൂ​സ്-​സി​എ​സ്ഡി​എ​സ് സ​ർ​വേ​യി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്നാ​ൽ എ​ൻ​ഡി​എ 37 ശ​ത​മാ​നം, യു​പി​എ 31 ശ​ത​മാ​നം, മ​റ്റു​ള്ള​വ​ർ 32 ശ​ത​മാ​നം എ​ന്ന​താ​കും വോ​ട്ടു​നി​ല. 2014-ൽ ​എ​ൻ​ഡി​എ 38.5, യു​പി​എ 23, മ​റ്റു​ള്ള​വ​ർ 38 എ​ന്ന​താ​യി​രു​ന്നു വോ​ട്ടുനില.

മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ 2017ൽ 64 ​ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 47 ശ​ത​മാ​ന​മാ​യി. അ​തൃ​പ്ത​രു​ടെ തോ​ത് 27 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 47 ശ​ത​മാ​ന​ത്തി​ലേ​ക്കു വ​ള​ർ​ന്നു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ തൃ​പ്ത​ർ 30-ഉം ​അ​തൃ​പ്ത​ർ 63-ഉം ​ശ​ത​മാ​ന​മാ​ണ്. മ​റ്റു മേ​ഖ​ല​ക​ളി​ൽ 50 മു​ത​ൽ 54 വ​രെ ശ​ത​മാ​നം തൃ​പ്ത​രാ​ണ്. കേ​ര​ള​ത്തി​ൽ തൃ​പ്ത​ർ 2017ൽ 30 ​ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 28 ശ​ത​മാ​ന​മാ​യി. അ​തൃ​പ്ത​ർ 54-ൽ ​നി​ന്ന് 64 ശ​ത​മാ​ന​മാ​യി.

മോ​ദി​യെ​യും രാ​ഹു​ൽ​ ഗാ​ന്ധി​യെ​യും 43 ശ​ത​മാ​നം പേ​ർ വീ​തം ഇ​ഷ്ട​പ്പെ​ടു​ന്നു. നേ​ര​ത്തേ മോ​ദി​യെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​വ​രി​ൽ 35 ശ​ത​മാ​നം ഇ​പ്പോ​ൾ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. രാ​ഹു​ലി​നെ നേ​ര​ത്തേ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​തി​ൽ 22 ശ​ത​മാ​ന​മേ ഇ​പ്പോ​ൾ ഇ​ഷ്ട​പ്പെ​ടാ​തു​ള്ളൂ. അ​തേ​സ​മ​യം നേ​ര​ത്തേ ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന 29 ശ​ത​മാ​നം ഇ​പ്പോ​ൾ രാ​ഹു​ലി​നൊ​പ്പ​മാ​ണ്.


ദ​ക്ഷി​ണേ​ന്ത്യ​യി​ലെ 132 സീ​റ്റി​ൽ യു​പി​എ 67 മു​ത​ൽ 75 വ​രെ നേ​ടാ​മെ​ന്നു സ​ർ​വേ പ​റ​യു​ന്നു. എ​ൻ​ഡി​എ 18-24 ഉം ​മ​റ്റു​ള്ള​വ​ർ 38-44 ഉം ​സീ​റ്റ് നേ​ടാം. ഉ​ത്ത​രേ​ന്ത്യ​യി​ലെ 151 സീ​റ്റി​ൽ എ​ൻ​ഡി​എ 90, യു​പി​എ 25, മ​റ്റു​ള്ള​വ​ർ 36. വോ​ട്ട്നി​ല എ​ൻ​ഡി​എ 39, യു​പി​എ 21, മ​റ്റു​ള്ള​വ​ർ 40 ശ​ത​മാ​നം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​ൻ​ഡി​എ 35 ശ​ത​മാ​നം, എ​സ്പി-​ബി​എ​സ്പി സ​ഖ്യം 46 ശ​ത​മാ​നം, യു​പി​എ 12 ശ​ത​മാ​നം എ​ന്ന​താ​ണു നി​ല.

പ​ശ്ചി​മ-​മ​ധ്യ ഇ​ന്ത്യ​യി​ലെ 118 സീ​റ്റി​ൽ എ​ൻ​ഡി​എ 74, യു​പി​എ 44. മ​ഹാ​രാ​ഷ്‌ട്രയി​ൽ ശി​വ​സേ​ന ഉ​ണ്ടെ​ങ്കി​ൽ എ​ൻ​ഡി​എ 48 ശ​ത​മാ​നം, യു​പി​എ 40 ശ​ത​മാ​നം, മ​റ്റു​ള്ള​വ​ർ 12 ശ​ത​മാ​നം. മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് 49 ശ​ത​മാ​ന​വും ബി​ജെ​പി 34 ശ​ത​മാ​ന​വും നേ​ടാം. രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​നു 44 ശ​ത​മാ​നം, എ​ൻ​ഡി​എ​യ്ക്കു 39 ശ​ത​മാ​നം. പൂ​ർ​വേ​ന്ത്യ​യി​ലെ 142 സീ​റ്റി​ൽ എ​ൻ​ഡി​എ 89-94, യു​പി​എ 22-26, മ​റ്റു​ള്ള​വ​ർ 26-30 എ​ന്ന​താ​ണു നി​ല. 2014-ൽ ​എ​ൻ​ഡി​എ 58, മ​റ്റു​ള്ള​വ​ർ 63, യു​പി​എ 21 എ​ന്ന​താ​യി​രു​ന്നു നി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.