തൂത്തുക്കുടി കൂട്ടക്കൊല: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം തേടി ഹർജി
തൂത്തുക്കുടി കൂട്ടക്കൊല: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്  50 ലക്ഷം തേടി ഹർജി
Friday, May 25, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി: തൂ​ത്തു​ക്കു​ടി​യി​ലെ വി​വാ​ദ​മാ​യ സ്റ്റെ​ർ​ലൈ​റ്റ് ചെ​ന്പ് സം​സ്ക​ര​ണ ഫാ​ക്ട​റി അ​ട​ച്ചുപൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തി​യ​വ​ർ​ക്കു നേ​രേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടിവയ്്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി.

കൂ​ട്ട​ക്കൊ​ല സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട്, മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ ജി.​എ​സ്. മ​ണി സു​പ്രീം​കോ​ട​തി അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നു മു​ൻ​പി​ൽ പൊ​തു​താ​ത്​പ​ര്യ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 25 ല​ക്ഷം രൂ​പ വീ​ത​വും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. തൂ​ത്തു​ക്കു​ടി, ക​ന്യാ​കു​മാ​രി​യ​ട​ക്കം ത​മി​ഴ്നാ​ട്ടി​ലെ മ​റ്റു ജി​ല്ല​ക​ളി​ൽ സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.